MUSICNEWSTrending

‘ആര്‍ആര്‍ആര്‍’ലെ ‘കരിന്തോൽ’ ഗാനം വന്നു; രാംചരണിന്‍റെയും എന്‍.ടി.ആറിന്‍റെയും കിടിലന്‍ ഡാന്‍സ് സ്‌റ്റെപ്പുകള്‍ കാണാം

ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന ബ്രഹാമാണ്ഡ ചിത്രം ആര്‍.ആര്‍.ആറിലെ ലിറിക്കല്‍ വീഡിയോ സോങ് ‘കരിന്തോള്‍’ പുറത്തുവിട്ടു. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ജനങ്ങൾ ഈ ​ഗാനം ഏറ്റെടുത്ത് കഴിഞ്ഞു. രാംചരണ്‍ തേജ, ജൂനിയര്‍ എന്‍.ടി.ആര്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എസ്.എസ്. രാജമൗലി ഒരുക്കുന്ന ചിത്രത്തിലെ ഗാനം അഞ്ച് ഭാഷകളിലാണ് റിലീസ് ചെയ്തിരിക്കുന്നത്.

എം.എം. കീരവാണിയാണ് ഈ മനേഹര ​ഗാനത്തി​ന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. രാംചരണിന്‍റെയും എന്‍.ടി.ആറിന്‍റെയും കിടിലന്‍ ഡാന്‍സ് സ്‌റ്റെപ്പുകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പാട്ടിന്‍റെ മലയാളം വേര്‍ഷന്‍ പാടിയിരിക്കുന്നത് കെ.എസ്. ഹരിശങ്കര്‍, സാസിന്‍ നിസാര്‍ എന്നിവര്‍ ചേര്‍ന്നാണ്. 2022 ജനുവരി 7ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 450 കോടി രൂപ മുതല്‍ മുടക്കില്‍ ഒരുങ്ങിയ ചിത്രം റിലീസിന് മുമ്പ് തന്നെ 325 കോടി രൂപ സ്വന്തമാക്കിയിരുന്നു. ഡിജിറ്റല്‍ സാറ്റ്ലൈറ്റ് അവകാശത്തിലൂടെയാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. ചിത്രത്തി​ന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close