MoviesNEWS

‘ഭൂമിയിലെ ഏറ്റവും സന്തോഷമുള്ള സ്ഥലം’ ഉണ്ടായ കഥ സിനിമയാകുന്നു ; ഡിസ്നി പ്ലസിൽ പ്രീമിയർ ചെയ്യും

ഹോളിവുഡിലെ ഏറ്റവും പ്രശസ്തമായ നിർമ്മാണ കമ്പനിയാണ് വാൾട്ട് ഡിസ്‌നി സ്റ്റുഡിയോസ്. ഇതിന്റെ സ്ഥാപകൻ വാൾട്ട് ഡിസ്‌നി ആണ്. അമേരിക്കൻ സംരംഭകനും എഴുത്തുകാരനും നിർമ്മാതാവുമൊക്കെയാണ് വാൾട്ട് ഡിസ്‌നി. ഇപ്പോൾ വാൾട്ട് ഡിസ്‌നിയുടെ ജീവിതത്തെക്കുറിച്ചും കാലിഫോർണിയയിലെ തീം പാർക്കായ ഡിസ്നി ലാൻഡിന്റെ നിർമ്മാണത്തിനായി അദ്ദേഹം നടത്തിയ പ്രയത്നത്തിന്റെയും കഥ സിനിമയാകുന്നു എന്ന വാർത്തയാണ് വരുന്നത്. ഡിസ്നി തന്നെയാണ് സിനിമ നിർമ്മിക്കുക. സിനിമ ഡിസ്‌നിയുടെ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ ഡിസ്നി പ്ലസിൽ പ്രീമിയർ ചെയ്യുമെന്ന് എ.എൻ.ഐ. റിപ്പോർട്ട് ചെയ്തു.

ഡേവിഡ് ഗോർഡൻ ഗ്രീൻ ആയിരിക്കും ഇതുവരെ പേര് പുറത്തുവിടാത്ത ഈ ചിത്രം സംവിധാനം ചെയ്യുക. ഡിസ്‌നിയുടെ തന്നെ ‘ബ്യൂട്ടി ആൻഡ് ദി ബീസ്റ്റ്’, ‘സ്നോ വൈറ്റ് ആൻഡ് ദി ഹന്റ്‌സ്‌മെൻ’ എന്നീ ചിത്രങ്ങളുടെ എഴുത്തുകാരനാണ് ഇതിന്റെ രചന നിർവഹിക്കുക.

‘ഭൂമിയിലെ ഏറ്റവും സന്തോഷമുള്ള സ്ഥലം’ എന്ന ടാഗ്‌ലൈനുള്ള ഡിസ്നി ലാൻഡ് 1955 ലാണ് കാലിഫോർണിയയിൽ തുറക്കുന്നത്. പിന്നീട് ഫ്ലോറിഡ, പാരിസ് തുടങ്ങിയ സ്ഥലങ്ങളിൽ ആരംഭിച്ചെങ്കിലും സ്ഥാപകൻ വാൾട്ട് ഡിസ്‌നിയുടെ നേതൃത്വത്തിൽ നിർമ്മാണം പൂർത്തിയാക്കിയത് കാലിഫോർണിയയിലെ ഡിസ്നി ലാൻഡാണ്. ഇതിന് മുമ്പ് വാൾട്ട് ഡിസ്‌നിയുടെ ജീവിതവുമായി ബന്ധപ്പെട്ട് ‘സേവിങ് മി. ബാങ്ക്സ്’ എന്ന സിനിമ 2013 ൽ ഡിസ്നി പുറത്തിറക്കിയിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close