INDIANEWSTop News

സസ്പെൻഷൻ പിൻവലിക്കില്ല, സഭയിൽ മോശമായി പെരുമാറിയവർ പഠിപ്പിക്കാൻ വരണ്ടെന്നും വെങ്കയ്യ നായിഡു; നടപടി ചട്ടവിരുദ്ധമെന്ന് പ്രതിപക്ഷം

ന്യൂഡൽഹി: 12 എം.പിമാരുടെ സസ്പെന്‍ഷന്‍ ചട്ടവിരുദ്ധ നടപടിയെന്ന് പ്രതിപക്ഷം പാർലമെന്റിൽ. സസ്പെൻഡ് ചെയ്യും മുമ്പ് സഭാനാഥൻ അംഗങ്ങളുടെ പേരെടുത്ത് പറഞ്ഞില്ലെന്നും പ്രതിപക്ഷ നേതാവിനെ മറുപടി നൽകാൻ അനുവദിച്ചില്ലെന്നും പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെ ചൂണ്ടിക്കാട്ടി. അംഗങ്ങളുടെ സസ്പെൻഷൻ റദ്ധാക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സസ്പെൻഷൻ പിൻവലിക്കില്ലെന്നും സഭയിൽ മോശമായി പെരുമാറിയവർ ഇപ്പോൾ പഠിപ്പിക്കാൻ വരേണ്ടെന്നും രാജ്യസഭാ ചെയർമാൻ വെങ്കയ്യ നായിഡു പറഞ്ഞു. പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്സഭ 12 മണി വരെ നിർത്തിവച്ചു.

അതിനിടെ പ്രതിപക്ഷനിരയില്‍ ഭിന്നത തുടരുന്നു. പാര്‍ലമെന്റില്‍ സ്വീകരിക്കേണ്ട നിലപാട് ചര്‍ച്ചചെയ്യാന്‍ കോണ്‍ഗ്രസ് വിളിച്ച യോഗം തൃണമൂലും എ.എ.പിയും ബഹിഷ്കരിച്ചു. ടി.ആര്‍.എസ് ഉള്‍പ്പെടെ 14 പാര്‍ട്ടികള്‍ യോഗത്തില്‍ പങ്കെടുത്തു. പ്രധാനമന്ത്രി മുതിര്‍ന്ന മന്ത്രിമാരുമായി ചര്‍ച്ചനടത്തി . അജയ് മിശ്രയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് എ.എം ആരിഫ് അടിയന്തരപ്രമേയ നോട്ടിസ് നല്‍കി. ഇന്ധനവില വര്‍ധന ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് ടി.എന്‍ പ്രതാപനും മിനിമം താങ്ങുവില അടക്കം കര്‍ഷകരുടെ ആവശ്യങ്ങള്‍ ഉന്നയിച്ച് വി.ശിവദാസനും അടിയന്തരപ്രമേയ നോട്ടിസ് നല്‍‍കി.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close