animalSocial MediaVIDEOSviral

ക്രെയിൻ ഉപയോഗിച്ച് പൊക്കിയിട്ടും വാൽ നിലത്ത് തന്നെ ; കൂറ്റൻ പെരുമ്പാമ്പിനെ പൊക്കിയെടുക്കുന്ന വീഡിയോ കാണാം

ചെറിയൊരു പാമ്പിനെ പേടിയുള്ളവരാണ് നമ്മളിൽ പലരും. അപ്പോൾ ഒരു പെരുമ്പാമ്പിനെ കണ്ടാലോ. അതും ഒരു കൂറ്റൻ പെരുമ്പാമ്പിനെ. അത്തരത്തിൽ ഒരു പെരുമ്പാമ്പിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

ക്രെയിൻ ഉപയോഗിച്ച് കൂറ്റൻ പെരുമ്പാമ്പിനെ പൊക്കി നിർത്തിയിരിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. സംഭവം എവിടെയാണെന്ന് വ്യക്തമല്ല. സുശാന്ത നന്ദ ഐ.എഫ്.എസ്. ആണ് ദൃശ്യങ്ങൾ പങ്കു വെച്ചത്.

പൊക്കി നിർത്തിയിട്ടും വീണ്ടും മുകളിലേക്ക് കയറാൻ ശ്രമിക്കുന്ന പെരുമ്പാമ്പിനെ കാണാം. അതിന്റെ വാൽ എന്നിട്ടും നിലത്ത് മുട്ടി തന്നെയാണ് കിടക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close