KERALANEWS

കൗമാരക്കാരിയെ ഭീഷണിപ്പെടുത്തി നഗ്ന ചിത്രമെടുത്ത് പ്രചരിപ്പിച്ചു ; മധ്യവയസ്‌കൻ അറസ്റ്റിൽ

വണ്ടിപ്പെരിയാർ : കൗമാരക്കാരിയെ ഭീഷണിപ്പെടുത്തി നഗ്ന ചിത്രം പകർത്തി പ്രചരിപ്പിച്ച മധ്യവയസ്‌കൻ അറസ്റ്റിൽ. ഇടുക്കി വണ്ടിപ്പെരിയാറിലാണ് സംഭവം. പശുമല സ്വദേശി ഷിബുവാണ് അറസ്റ്റിലായത്.

ആറ് മാസങ്ങൾക്ക് മുമ്പാണ് സംഭവം നടന്നത്. ചൈൽഡ് ലൈനിൽ ലഭിച്ച പരാതിയെ തുടർന്നാണ് പോലീസ് പ്രതിയെ പിടികൂടിയത്. തോട്ടം മേഖലയിൽ താമസിക്കുന്ന പതിനാറുകാരിയെ ഭീഷണിപ്പെടുത്തി നഗ്ന ചിത്രം പകർത്തുകയായിരുന്നു. പിന്നീട് ചിത്രം സമീപവാസികളായ ചിലരെ കാണിച്ചു. സംഭവം ഒതുക്കി തീർക്കാൻ പ്രദേശത്തെ ചിലർ ശ്രമിച്ചെന്നും ആരോപണമുണ്ട്.

ഇവർ തമ്മിൽ ഉണ്ടായ തർക്കത്തെ തുടർന്നാണ് കൗമാരിക്കാരിക്ക് നേരെയുണ്ടായ അതിക്രമം പുറത്തറിയുന്നത്. ചിത്രം പകർത്താൻ ഉപയോഗിച്ച മൊബൈലും മെമ്മറികാർഡും സിം കാർഡും പ്രതി നശിപ്പിച്ചു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വണ്ടിപ്പെരിയാർ പൊലിസ് ഷിബുവിനെ അറസ്റ്റ് ചെയ്തത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close