
പുരി : വീണ്ടും കാലിൽ പ്രത്യേക എഴുത്തുമായി പ്രാവിനെ കണ്ടെത്തി. ഒഡിഷ – പുരി ജില്ലയിലെ മാൽതിപത്പൂർ മേഖലയിൽ ഇന്നലെയാണ് ഇത്തരത്തിൽ പ്രാവിനെ കണ്ടെത്തിയിരിക്കുന്നത്. സംഭവം നാട്ടുകാരിൽ ദുരൂഹതയുണർത്തിയിട്ടുണ്ട്. അവശനിലയിൽ പറന്നിറങ്ങിയ പ്രാവിനെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു.
പ്രാവിൻറെ കാലിൽ രണ്ട് വിദേശ ഭാഷകളിലുള്ള എഴുത്തുണ്ടായിരുന്നു. കൂടാതെ അതിൻറെ വായിൽ നിന്ന് ഒരുതരം രാസപദാർഥത്തിൻറെ ഗന്ധവും ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഉടൻതന്നെ പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ പ്രദേശത്തെത്തി അന്വേഷണം നടത്തി. രണ്ട് ദിവസത്തിനിടെ നടക്കുന്ന മൂന്നാമത്തെ സംഭവമാണിത്.
ഇതേ ദിവസം തന്നെ സമാന രീതിയിൽ കേന്ദ്രപാരയിലെ ദാഷിപൂർ ഗ്രാമത്തിൽ ജിബാൻ മാജി എന്നയാളുടെ വീട്ടുമുറ്റത്ത് അപൂർവയിനം പ്രാവിനെ കണ്ടെത്തി.കഴിഞ്ഞ ദിവസം സുന്ദർഗഡിലെ രാജ്ഗംഗ്പൂർ പൊലീസ് പരിധിക്ക് കീഴിലുള്ള കൻസ്ബഹൽ ഗ്രാമത്തിലും ഇത്തരത്തിൽ അപൂർവയിനം പ്രാവിനെ കണ്ടെത്തിയിരുന്നു. സർബേശ്വർ ഛോത്ര എന്നയാളുടെ വീട്ടുമുറ്റത്ത് എത്തിയ പ്രാവിൻറെ കാലിൽ ചൈനീസ് ഭാഷയിൽ എഴുത്ത് കണ്ടതാണ് നാട്ടുകാർക്കിടയിൽ ഭീതിയുണർത്തിയത്.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj
ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..