KERALANEWS

കുഴഞ്ഞ് വീണു മരിച്ച രണ്ട് പേര്‍ കഴിച്ചിരുന്നത് വ്യാജമദ്യമല്ല, കെമിക്കല്‍; വിശദ പരിശോധനയ്ക്ക് പോലീസ്

തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ കുഴഞ്ഞ് വീണു മരിച്ച രണ്ട് പേര്‍ കഴിച്ചിരുന്നത് വ്യാജമദ്യമല്ല, ഏതോ കെമിക്കല്‍ എന്ന് പോലീസിന്റെ നിഗമനം. റൂറല്‍ എസ് പി ജി പുങ്കുഴലിയുടെ നേതൃത്വത്തില്‍ പോലീസ് സംഘം സംഭവസ്ഥലത്തും കുഴഞ്ഞ് വീണ ഹോട്ടലിന് മുന്നിലും പരിശോധന നടത്തി. ഈ ദ്രാവകം കൂടുതൽ പേർ കഴിക്കാന്‍ സാധ്യതയില്ലെന്നും അഥവാ കഴിച്ചിരുന്നെങ്കിൽ ഈ സമയത്തോടകം അപകടം ഉണ്ടായേനെ എന്നും പോലീസ് പറഞ്ഞു.

ഇരിങ്ങാലക്കുട കാട്ടൂര്‍ റോഡില്‍ എക്‌സൈസ് ഓഫീസിന് സമീപത്തായുള്ള ഗോള്‍ഡന്‍ ചിക്കന്‍ സെന്ററിനുള്ളിലാണ് കഴിഞ്ഞ ദിവസം രാത്രി രണ്ട് പേര്‍ ഈ ദ്രാവകം കുടിച്ചത്. ശാരീരിക അസസ്ഥതകള്‍ തോന്നിയ ചിക്കന്‍ സെന്റര്‍ നടത്തുന്ന കണ്ണംമ്പിള്ളി വീട്ടില്‍ നിശാന്ത് സ്‌കൂട്ടറില്‍ പോകും വഴി ബസ്സ് സ്റ്റാന്റിന് സമീപത്തെ വീനസ് ഹോട്ടലിന് മുന്നില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഹോട്ടല്‍ ജീവനക്കാര്‍ ഇദ്ദേഹത്തെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കില്ലും രക്ഷിക്കാനായില്ല. നിഷാന്തിന്റെ കൂടെ ഇതേ ദ്രാവകം കുടിച്ചിരുന്ന എടതിരിഞ്ഞി ചെട്ടിയാലിന് അടുത്ത് അണക്കത്തിപറമ്പില്‍ ബിജുവിനെ വീട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇദ്ദേഹത്തെ തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച പുലര്‍ച്ചേ മരിക്കുകയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close