KERALANEWS

മന്ത്രി സ്ഥലത്തെത്തി നിർദേശിച്ചിട്ടും പണി പൂർത്തിയാക്കിയില്ല; കരാറുകാരനെ പുറത്താക്കി പൊതുമരാമത്ത് വകുപ്പ്

കാസർകോട്: റോഡ് നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാത്തതിനെ തുടർന്ന് കരാറുകാരനെ പുറത്താക്കി. പേരാമ്പ്ര-താന്നിക്കണ്ടി ചക്കിട്ടപാറ റോഡിന്റെ നിര്‍മാണത്തില്‍ അലംഭാവം കാണിച്ചതിനെ തുടര്‍ന്നാണ് കരാറുകാരനെ പുറത്താക്കാൻ നടപടി സ്വീകരിച്ചത്. കാസര്‍കോട് എം ഡി കണ്‍സ്ട്രക്ഷനെതിരെയാണ് പൊതുമരാമത്ത് വകുപ്പിന്റെ നടപടി. പദ്ധതി വേഗത്തിൽ പൂർത്തിയാക്കണമെന്ന് മന്ത്രി നേരിട്ട് നിർദേശം നൽകിയിട്ടും നിർമ്മാണം ഇഴഞ്ഞ് നീങ്ങിയതോടെയാണ് കരാറുകാരെ നീക്കാൻ പൊതുമരാമത്ത് വകുപ്പ് നിർദേശം നൽകിയത്.

2020 മേയ് 29ന് ആരംഭിച്ച നിര്‍മ്മാണം ഒന്‍പത് മാസം കൊണ്ട് പൂര്‍ത്തീകരിക്കാനായിരുന്നു കരാര്‍. 10 കോടി രൂപ പദ്ധതിക്കായി അനുവദിക്കുകയും ചെയ്തു. പതിനാറ് മാസം കൊണ്ട് പത്ത് ശതമാനത്തില്‍ താഴെ പണി മാത്രമാണ് പൂര്‍ത്തീകരിച്ചത്. കരാറുകാരൻ്റെ നഷ്ടോത്തരവാദിത്തത്തിൽ ടെർമിനേറ്റ് ചെയ്യുകയാണ് സർക്കാർ ചെയ്തിരിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close