INDIANEWS

യുവാവിനെ കൊന്ന് കത്തിച്ചു ; മൂന്ന് പേർ അറസ്റ്റിൽ ; കാരണം ഭാര്യയുമായുള്ള ബന്ധം

മുംബൈ : ആഴ്ചകൾക്ക് മുമ്പ് കാണാതായ ഇരുപത്തിയേഴുകാരൻ കൊല്ലപ്പെട്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലെ പുനെയിലാണ് സംഭവം. ഇയാൾക്ക് അടുപ്പമുണ്ടായിരുന്ന സ്ത്രീയുടെ ഭർത്താവാണ് കൊന്നതെന്ന് പോലീസ് കണ്ടെത്തി. മുഖ്യപ്രതിയുൾപ്പടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ഒക്ടോബര്‍ 22 മുതല്‍ യുവാവിനെ കാണാനില്ലെന്ന് കാട്ടി അമ്മ നല്‍കിയ പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ഇയാളുടെ ചെരുപ്പ് കണ്ടെത്തിയതാണ് കേസില്‍ വഴിത്തിരിവായത്. മുഖ്യപ്രതിയുടെ വീടിന്റെ മുന്‍വശത്ത് നിന്നാണ് ചെരുപ്പ് കണ്ടെത്തിയത്. ഇതിനെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. തട്ടിക്കൊണ്ടുപോകല്‍ ഉള്‍പ്പെടെ വിവിധ വശങ്ങള്‍ പോലീസ് പരിശോധിച്ചിരുന്നു. അതിനിടെയാണ് കാണാതായ യുവാവിന്റെ ചെരുപ്പ് മുഖ്യപ്രതിയുടെ വീടിന്റെ മുന്‍വശത്ത് നിന്ന് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവിന് മുഖ്യപ്രതിയുടെ ഭാര്യയുമായി അടുപ്പം ഉണ്ടായിരുന്നതായി കണ്ടെത്തിയത്.

സംഭവത്തിന് തലേദിവസം ഭാര്യയുടെ മൊബൈലില്‍ വന്ന രണ്ടു മിസ്ഡ് കോളുകളാണ് കൊലപാതകത്തിന് പ്രേരണയായതെന്ന് പോലീസ് പറഞ്ഞു. ഇരുപത്തിയേഴുകാരനാണ് വിളിച്ചതെന്ന് മുഖ്യപ്രതി തിരിച്ചറിഞ്ഞു. രാത്രിയില്‍ ഭാര്യയെ കാണാന്‍ യുവാവ് വീട്ടിലെത്തിയപ്പോഴാണ് കൃത്യം നിര്‍വഹിച്ചത്. കൂട്ടാളികളുടെ സഹായത്തോടെ മുഖ്യപ്രതി കുത്തി കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മുഖ്യപ്രതി വ്യാജമദ്യം ഉണ്ടാക്കുന്ന സ്ഥലത്തേക്ക് മൃതദേഹം കൊണ്ടുപോയി കത്തിച്ചു. ശേഷം ചാരം വിവിധ ഭാഗങ്ങളില്‍ വലിച്ചെറിഞ്ഞു. പോലീസ് പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close