KERALANEWS

തീയേറ്ററുകൾ ഉടനെ തുറക്കില്ല; ഹോട്ടലുകളിലും ബാറുകളിലും പ്രവേശന അനുമതി; സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ

തിരുവനന്തപുരം : കോവിഡ് അവലോകന യോഗത്തിന് ശേഷം കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. സംസ്ഥാനത്ത് ബാറുകൾ തുറക്കുന്നതിന് തടസമില്ലെന്നും ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു.

രണ്ട് ഡോസ് വാക്സീൻ എടുത്തവർക്കാണ് ബാറുകളിലും റസ്റ്ററന്റുകളിലും പ്രവേശന അനുമതിയുള്ളത്. പകുതി സീറ്റുകളിൽ ആളുകളെ പ്രവേശിപ്പിക്കാം. എസി പ്രവർത്തിപ്പിക്കരുതെന്നും നിർദേശമുണ്ട്. കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കണം. അതേസമയം സംസ്ഥാനത്തെ തീയേറ്ററുകൾ തത്കാലം തുറക്കില്ല. തീയേറ്ററുകൾ തുറക്കണമെന്ന ആവിശ്യം ശക്തമായി ഉന്നയിക്കപ്പെട്ടിരുന്നു. കോവിഡ് കുറയാത്ത സാഹചര്യത്തിൽ തീയേറ്ററുകൾ തുറക്കേണ്ടതില്ലെന്ന് യോഗത്തിൽ തീരുമാനിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close