KERALANEWS

ആക്രി പെറുക്കാൻ വന്നു; ചോദ്യം ചെയ്ത യുവതിയുടെ തലയ്ക്കടിച്ച് മോഷണം

പുന്നയൂർക്കുളം : ആക്രിപെറുക്കാനെന്ന വ്യാജേന വന്നു യുവതിയുടെ തലയ്ക്കടിച്ച് രണ്ടര പവന്റെ മാല കവർന്നു. അണ്ടത്തോട് തലക്കാട്ട് ദിനേശന്റെ ഭാര്യ നിജിയെ (28) ആണ് തമിഴ് സ്ത്രീ ആക്രമിച്ചത്. നിജിയെ പുന്നൂക്കാവ് ശാന്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു ആരോഗ്യനില
തൃപ്തികരമാണ്. ഇന്നലെ ഉച്ചയോടെ ആണ് സംഭവം.

വീട്ടുമുറ്റത്ത് തുണി അഴയിൽ വിരിക്കുന്നതിനിടെയാണ് ആക്രി സാധനങ്ങൾ ചോദിച്ച് തമിഴ് സ്ത്രീ വന്നത്. സാധനങ്ങൾ ഇല്ലെന്ന് പറഞ്ഞ് ഇവരെ മടക്കിയയച്ചു. എന്നാൽ താൻ തിരിഞ്ഞയുടൻ തലയ്ക്ക് അടിക്കുകയായിരുന്നുവെന്ന് നിജി പറഞ്ഞു. അടികിട്ടിയതോടെ ബോധംകെട്ട് വീഴുകയായിരുന്നു. കുട്ടി കരയുന്നത് കേട്ട് അയൽവാസികൾ എത്തിയപ്പോൾ ബോധംകെട്ട് കിടക്കുന്ന യുവതിയെ കാണുകയും ഇവരെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു . വീടിനു പിറകിലൂടെയുള്ള രാമച്ചപാടത്തിലൂടെ തമിഴ് സ്ത്രീ കടന്നു എന്നാണ് നിഗമനം.സംഭവത്തിൽ വടക്കേകാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close