KERALANEWS

കോഴിക്കോട് ജില്ലയിലെ മോഷണങ്ങൾക്ക് പിന്നിൽ കുറുവ സംഘം; അന്വേഷണം ശക്തമാക്കി; ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് പോലീസ്

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ രണ്ടിടത്ത് മോഷണം നടത്തിയത് കുറുവയിലെ അംഗങ്ങളാണെന്ന് പോലീസ് സ്ഥിരീകരിച്ചു. തമിഴ്നാട്ടിൽ നിന്നുള്ള കുപ്രസിദ്ധ മോഷണ സംഘമാണ് കുറുവ. ഇവർക്കെതിരെ പോലീസ് അന്വേഷണത്തെ ശക്തമാക്കിയിട്ടുണ്ട്. രാത്രിയിൽ വീടുകൾ ആക്രമിക്കുകയാണ് ഇവരുടെ രീതി. എന്നാൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ആവശ്യഘട്ടത്തില്‍ വിവരം അറിയിച്ചാന്‍ ഉടന്‍ സേവനം ലഭിക്കുമെന്നും പോലീസ് അറിയിച്ചു.

എലത്തൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഈയിടെ നടന്ന രണ്ട് മോഷണങ്ങളാണ് കുറുവ സംഘം നടത്തിയതാണെന്ന് പോലീസ് കണ്ടെത്തിയത്. പാലക്കാട് നെന്‍മാറയില്‍ സംഘത്തിലെ മൂന്ന് പേര്‍ പിടിയിലായതോടെയാണ് ഈ വിവരം സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയിലെ അന്നശേരിയില്‍ വീട് വാടകയ്ക്കെടുത്ത് താമസിച്ചായിരുന്നു എലത്തൂര്‍ മേഖലയിലെ ഇവരുടെ മോഷണങ്ങള്‍. നെന്‍മാറ പോലീസിന്‍റെ കസ്റ്റഡിയിലുള്ള സംഘത്തെ കോഴിക്കോട് എത്തിക്കുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ കിട്ടുമെന്നാണ് കരുതുന്നത്.

കുറുവ സംഘത്തിന്‍റെ മോഷണ രീതിയെ കുറിച്ച് ആശങ്കകള്‍ പലരും വെച്ച് പുലര്‍ത്തുന്നുണ്ട്. മോഷണ സംഘങ്ങളെ പിടികൂടാന്‍ പോലീസ് രാത്രികാല പട്രോളിങ്ങ് ശക്തമാക്കിയിട്ടുണ്ട്. കൂടാതെ പ്രധാന റോഡുകളില്‍ നിരീഷണ ക്യാമറകളും സ്ഥാപിച്ചു. രാത്രി 11 മണിക്ക് ശേഷം പുറത്തിറങ്ങുന്നവരുടെ ഫോട്ടോകള്‍ വേണ്ടി വന്നാല്‍ എടുത്ത് സൂക്ഷിക്കും.

ഒരു പൊലീസ് സ്റ്റേഷനില്‍ രണ്ട് വാഹനങ്ങള്‍ പട്രോളിങ്ങിന് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിഡിയോകൾ നിരീക്ഷിക്കും. അത്യാവശ്യഘട്ടങ്ങളെ നേരിടാൻ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും തയാറാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. റസിഡന്‍സ് അസോസിയേഷനുകളുടെ സഹകരണവും പോലീസ് ഇക്കാര്യത്തില്‍ തേടിയിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close