KERALANEWS

മതിയായ ഉദ്യോഗസ്ഥരില്ല; നഗരസഭ പ്രവർത്തനം പ്രതിസന്ധിയിൽ

പറവൂർ: ഉദ്യോഗസ്ഥരുടെ അഭാവം മൂലം നഗരസഭാ പ്രവർത്തനം പ്രതിസന്ധിയിലാകുന്നു. 6 മാസമായി നഗരസഭയിൽ അസി.എൻജിനീയർ ഇല്ല. ആരോഗ്യ പ്രശ്നങ്ങളെത്തുടർന്നു സെക്രട്ടറി ഒരു മാസമായി അവധി എടുത്തിരിക്കുകയാണ്. ഹെൽത്ത് സൂപ്രവൈസർ അടക്കം പല ജീവനക്കാരും അവധിയിൽ തന്നെ. കഴിഞ്ഞ ഏപ്രിൽ മാസം അവധിയിൽ പോയി വിരമിച്ച അസി. എൻജിനീയറുടെ തസ്തികയിൽ പുതിയ നിയമനവും നടന്നിട്ടില്ല. ഇത്രയും ഉദ്യോഗസ്ഥരുടെ കുറവ് മൂലം നഗരത്തിൽ പുതുതായി നിർമിക്കുന്ന കെട്ടിടങ്ങൾക്കു പെർമിറ്റ് നൽകാനാവുന്നില്ല.

പുതിയ കെട്ടിടങ്ങൾക്കുള്ള പ്ലാൻ ഉദ്യോഗസ്ഥർ ഇല്ലാത്തതിനാൽ സ്വീകരിക്കാൻ കഴിയില്ലെന്ന കാരണം പറഞ്ഞു മടക്കി അയയ്ക്കുന്നു. നേരത്തെ ലഭിച്ച അപേക്ഷകൾ കെട്ടിക്കിടക്കുകയാണ്. അസി. എൻജിനീയർ സാക്ഷ്യപ്പെടുത്താത്തതിനാൽ ദൈനംദിന ബില്ലുകൾ മാറാൻ കഴിയുന്നില്ല. നവംബർ ഒന്നിനു സ്കൂളുകൾ തുറക്കും. പക്ഷേ, വിദ്യാലയങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്താൻ ടെൻഡർ ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഏലൂർ അസി. എൻജിനീയർക്കു താൽക്കാലിക ചുമതല നൽകിയെങ്കിലും ആഴ്ചയിൽ 2 ദിവസം മാത്രമേ അദ്ദേഹത്തിന്റെ സേവനം ലഭിക്കുന്നുള്ളൂ.

ഏലൂർ തിരക്കുള്ള നഗരസഭ ആയതാണു കാരണം. പദ്ധതികൾ മാർച്ചിൽ പൂർത്തിയാക്കേണ്ടതിനാൽ അസി. എൻജിനീയറുടെ അഭാവം വികസന പ്രവർത്തനങ്ങളെ ബാധിക്കുകയാണ്. അടിയന്തരമായി അസി. എൻജിനീയറെ നിയമിക്കാൻ നടപടിയെടുക്കണമെന്നാണു ജനങ്ങളുടെയും നഗരസഭാധികൃതരുടെയും ആവശ്യം. സെക്രട്ടറിക്കു പകരം സൂപ്രണ്ടിനു ചാർജ് നൽകിയിട്ടുണ്ടെങ്കിലും സെക്രട്ടറി നിർവഹിക്കേണ്ട പല കാര്യങ്ങൾക്കും തടസ്സം നേരിടുന്നുണ്ട്. ട്രഷറി ബില്ലുകൾ മാറാൻ സെക്രട്ടറി ആവശ്യമാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close