KERALANEWSTrending

പമ്പിൽ നടക്കുന്നത് വമ്പൻ ഉഡായിപ്പ്; പെട്രോൾ അടിച്ച വാഹനങ്ങളെല്ലാം പെരുവഴിയിൽ

പെരിങ്ങോം: പമ്പിൽ നിന്നും പെട്രോൾ അടിച്ച വാഹനങ്ങളെല്ലാം പെരുവഴിയിൽ. വണ്ടിയിൽ നിറക്കുന്നത് മായം ചേർന്ന ഇന്ധനം. ഈ പമ്പിൽ നിന്നും പെട്രോൾ അടിച്ച എല്ലാം വണ്ടികളും അ‍ഞ്ച് കിലോമീറ്റർ ചുറ്റളവിൽ പെരുവഴിയിലായിരിക്കുകയാണ്.

കഴിഞ്ഞദിവസം രാവിലെ ഏഴോടെയാണ് സംഭവം. മംഗ്ളൂരുവിലേക്ക് രോഗിയേയും കൊണ്ടുപോകുന്ന കാറുകളും, എയർപോർട്ടിലേക്കും, റെയിൽവേ സ്റ്റേഷനുകളിലേക്കും പോകുന്ന വാഹനങ്ങളും പാതിവഴിയിൽ ഓട്ടം നിർത്തിയ നിലയിലാണ്. കെട്ടിവലിച്ച് വർക്ക്ഷോപ്പിലെത്തി പരിശോധിച്ചപ്പോഴാണ് ഇന്ധനത്തിൽ വെള്ളം കലർന്നതായി കണ്ടെത്തിയത്. വാഹന ഉടമകൾ പമ്പിലെത്തി പ്രതിഷേധിച്ചപ്പോൾ പെരിങ്ങോം പൊലീസ് ഇടപെട്ടു. പമ്പ് ഉടമയും, കമ്പനിയുമായി നടന്ന ചർച്ചയിൽ നഷ്ടപരിഹാരം നൽകാനും, വാഹനങ്ങൾ വർക്ക് ഷോപ്പിലെത്തിക്കുവാനും ധാരണയായി.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close