INDIANEWS

തമിഴ്നാട്ടിൽ ഒരു പെരുമാൾ ക്ഷേത്രമുണ്ട്, ആളുകൾ അവിടെ ആരാധിക്കുന്നത് കുഞ്ഞാലി മരക്കാറെ; കഥ ഇങ്ങനെ

തെക്കൻ തമിഴ്‌നാട്ടിൽ ഒരു പെരുമാൾ ക്ഷേത്രമുണ്ട്, അതിൽ ഒരു കപ്പലിന്‍റെ ചിത്രം വരച്ചിട്ടുണ്ട്, തുർക്കി തൊപ്പി ധരിച്ച നാവികനായ ഐതിഹാസിക പോരാളി കുഞ്ഞാലി മരക്കാറെയാണ്​ അവിടെ ആളുകൾ ആരാധിക്കുന്നത്. തൂത്തുക്കുടി ജില്ലയിൽ ആണ് ഈ അമ്പലം സ്ഥിതി ചെയുന്നത്. രാജ്യത്തിന്‍റെ പാരമ്പര്യവും സാഹോദര്യവും സ്​നേഹവും മഹിമയും ഒ​ക്കെ ആ അമ്പലം പറഞ്ഞുതരും. പറങ്കികളെ തുരത്തിയ കുഞ്ഞാലി മരക്കാറെയാണ്​ ഇവിടുത്തെ കടലിന്‍റെ മക്കൾ ഇപ്പോഴും തങ്ങളുടെ രക്ഷകനായി കണ്ട്​ ആരാധിച്ചുപോരുന്നത്​.

തമിഴന്‍റെ സമുദ്ര പാരമ്പര്യത്തിന്‍റെ മാത്രം ഉദാഹരണമല്ലിത്​. സ്വാതന്ത്ര്യത്തോടും സമരങ്ങളോടും സന്ധിയില്ലാ പോരാട്ടം പ്രഖ്യാപിച്ചിട്ടുള്ള ദ്രാവിഡ മണ്ണിന്​ കുഞ്ഞാലി മരക്കാറിന്‍റെ സ്​ഥൈര്യവും പോരാട്ടവീര്യവും കാണാതിരിക്കാനാവില്ല. അതിന്‍റെ ഏറ്റവും ഉത്തമ ഉദാഹരണമാണ്​ ഈ ‘പെരുമാൾ കോവിൽ’. പതിനാറാം നൂറ്റാണ്ടിലെ കുഞ്ഞാലികൾ പോർച്ചുഗീസുകാരുമായുള്ള വീര നാവിക യുദ്ധങ്ങൾക്ക് പേരുകേട്ടവരായിരുന്നു. അവരെ കുറിച്ച്​ എമ്പാടും കൃതികളും സിനിമകളും സീരിയലുകളും വന്നുകഴിഞ്ഞു. അതിനൊക്കെ ഉപരിയാണ്​ ഒരു ക്ഷേത്രത്തിൽ കുഞ്ഞാലി മരക്കാർ അനശ്വരമാക്കപ്പെടുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close