NEWSWORLD

താലിബാനുമായി ചർച്ച വേണമെന്ന് ഐക്യരാഷ്ട്രസഭ തലവൻ അന്റോണിയോ ഗുട്ടറസ്

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ സാമ്പത്തിക തകർച്ചയെ തുടർന്ന് ലക്ഷക്കണക്കിനാളുകൾ മരിക്കുന്നത് ഒഴിവാക്കാൻ താലിബാനുമായി ചർച്ചകൾ തുടരണമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്. രാജ്യാന്തര വാർത്താ ഏജൻസിയായ എ.എഫ്.പിക്ക് നൽകിയ അഭിമുഖത്തിലാണ് താലിബാനുമായി അന്താരാഷ്ട്ര സമൂഹം ചർച്ചകൾ തുടരണമെന്ന് ഗുട്ടറസ് ആവശ്യപ്പെട്ടത്.

നമ്മുടെ തത്വങ്ങളിൽ ഊന്നിക്കൊണ്ടുതന്നെ നാം താലിബാനുമായുള്ള ചർച്ചകൾ തുടരണമെന്ന് ഗുട്ടറസ് പറഞ്ഞു. അഫ്ഗാൻ ജനതയുമായി ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള ചർച്ചകളാകണം അവ. പട്ടിണിമൂലം ദശലക്ഷങ്ങൾ മരിക്കാനിടയുള്ള, ഏറെ ദുരിതം അനുഭവിക്കുന്ന ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുക എന്നതാണ് നമ്മുടെ ഉത്തരവാദിത്തമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

താലിബാൻ സർക്കാരിനേക്കുറിച്ചുള്ള ആശങ്കകളെ മാറ്റിനിർത്തി, അഫ്ഗാനിസ്ഥാനിലേക്ക് പണം അയക്കുന്നത് തുടരണമെന്ന് കഴിഞ്ഞദിവസം യു.എൻ. സംഘം ലോകരാജ്യങ്ങളോട് അഭ്യർഥിച്ചിരുന്നു. അല്ലാത്തപക്ഷം ഇപ്പോൾത്തന്നെ ദരിദ്രമായ രാജ്യം കൂടുതൽ ദുരിതത്തിലേക്ക് പോകുമെന്നും സംഘം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ഗുട്ടറസിന്റെ പ്രസ്താവന.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close