INDIANEWSTrending

അവർ എന്നെ കോമാളിയാക്കി; നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിൽ പൊട്ടിക്കരഞ്ഞ് ബിഎസ്പി നേതാവ്; ജീവിതം അവസാനിപ്പിക്കുമെന്നും ഭീഷണി

ഉത്തർപ്രദേശ്: നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് പരസ്യമായി പൊട്ടിക്കരഞ്ഞ് ബിഎസ്പി നേതാവ് അർഷാദ് റാണ. ഇത് തന്നോട് ചെയ്യുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും അവർ തന്നെ കോമാളിയാക്കിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ നിരാശനായ റാണ എന്താണ് സംഭവിച്ചതെന്ന് വിവരിച്ചുകൊണ്ട് ഫെയ്‌സ്ബുക്കിൽ ഒരു നീണ്ട പോസ്റ്റും ഇട്ടിട്ടുണ്ട്. ജീവിതം അവസാനിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

’24 വർഷമായി പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നു. 2018 ഡിസംബർ 18-ന്, 2022 ലെ തെരഞ്ഞെടുപ്പിൽ ചാർത്തവാലിൽ നിന്നും മത്സരിക്കാൻ സാധ്യതയുള്ള സ്ഥാനാർത്ഥിയായി എന്നെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. അതിനുശേഷം നാലുവർഷമായി അവിടെ പ്രവർത്തിച്ചു വരികയാണ്. പക്ഷേ, അവർ എന്നെ കോമാളിയാക്കി. ഇത് സംഭവിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. എനിക്ക് സീറ്റ് വാഗ്ദാനം ചെയ്ത ശേഷം അത് മറ്റൊരാൾക്ക് നൽകി. പത്രത്തിലും ഹോർഡിംഗുകളിലും പരസ്യങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ടാകണം. ഞാൻ എല്ലാം ചെയ്തു.’ – അർഷാദ് റാണ പറഞ്ഞു.

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധ്യതയുള്ള സ്ഥാനാർത്ഥിയായി 2018-ൽ പാർട്ടി നേതാവ് ഷംസുദ്ദീൻ റെയ്ൻ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നതായാണ് റാണ പറയുന്നത്. എന്നാൽ മറ്റൊരു നേതാവായ സതീഷ് കുമാർ 50 ലക്ഷം കൂടി ആവശ്യപ്പെട്ടെന്നും റാണ പറഞ്ഞു. സതീഷ് കുമാറിനെ വിളിച്ച് 25 ലക്ഷം രൂപ തരാമെന്നും ബാക്കി തുക പിന്നീട് നൽകാമെന്നും പറഞ്ഞെങ്കിലും ഇക്കാര്യങ്ങൾ ഫോണിൽ പറയരുതെന്ന് അദ്ദേഹം പറഞ്ഞതായി റാണ ആരോപിച്ചു. ഇതിനെല്ലാം തന്റെ പക്കൽ തെളിവുണ്ടെന്നും റാണ പറഞ്ഞു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj

ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..

https://www.facebook.com/MediaMangalamnews

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close