`ഇങ്ങനെ ഞാൻ ഉള്ളിൽ കയറി`; മോഷണത്തിനായി വീടിനുള്ളിൽ കയറിയ രീതി കാണിച്ച് കള്ളൻ; വീഡിയോ വൈറൽ ആകുന്നു

പ്രതിയെ കൊണ്ട് തെളിവെടുപ്പിന് പോകുന്ന സമയത് പ്രതി കൃത്യം ചെയ്തതെങ്ങനെയാണ് കാണിച്ച് കൊടുക്കുന്നത് സ്വാഭാവികമാണ്. എന്നാലിവിടെ ഒരു കള്ളനെ കൊണ്ട് തെളിവെടുപ്പിന് പോകുമ്പോൾ വീടിനുള്ളിൽ എങ്ങനെയാണ് കയറിയതെന്ന് കാണിച്ച് തരുന്ന വീഡിയോ ഇപ്പോൾ വൈറൽ ആകുകയാണ്.
മോഷണശ്രമത്തിന് പിന്നാലെ കള്ളനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് ശേഷം മോഷ്ടിക്കാൻ കയറിയ അതേ വീടിന്റെ മുന്നിൽ പോലീസ് കളളനെ എത്തിക്കുന്നുണ്ട്. ഇതിന് ശേഷമാണ് കള്ളൻ മോഷണരീതിയുടെ ഡെമോ പോലീസിന് കാണിച്ച് കൊടുക്കുന്നത്. ഐപിഎസ് ഉദ്യോഗസ്ഥനായ രൂപിൻ ശർമ്മയും ഈ വീഡിയോ പങ്കു വച്ചിട്ടുണ്ട്.
വീടിന് മുന്നിലെത്തുമ്പോൾ പോലീസ് കള്ളന്റെ വിലങ്ങ് അഴിക്കുന്നത് വീഡിയോയിൽ കാണാം. ഇതിന് ശേഷം ജനലഴികൾക്കുള്ളിലൂടെയാണ് കള്ളൻ പതിയെ പതിയെ നുഴഞ്ഞ് ഇറങ്ങുകയാണ്. അധികം വലിപ്പമില്ലാത്ത ജനലിനിടയിലൂടെ ശരീരത്തെ അതിവിദഗ്ധമായി വളച്ചു കൊണ്ടാണ് ഇയാൾ വീടിനുള്ളിലേക്ക് ഇറങ്ങുന്നത്. ഒരു മിനിട്ടിനുള്ളിൽ താഴെ സമയമെടുത്താണ് ഇയാൾ വീടിനുള്ളിൽ കയറുന്നത്. ഇതൊരിക്കലും എളുപ്പമല്ലെന്നും, കള്ളന് അപാരമായ കഴിവുണ്ടെന്നുമാണ് പലരും വീഡിയോയ്ക്ക് താഴെ അഭിപ്രായമായി പറയുന്നത്.