INDIANEWS

തിരുപ്പതി ലഡുവിന്‌ 306 വയസ്‌; തിരുപ്പതി ലഡുവിന്റെ വിശേഷങ്ങള്‍ അറിയേണ്ടേ


തിരുപ്പതി: തിരുപ്പതി ലഡുവിന്‌ 306 വയസ്‌ കഴിഞ്ഞിരിക്കുന്നു. 1715 ആഗസ്‌റ്റ്‌ രണ്ട്‌ മുതലാണ്‌ തിരുപ്പതി ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തില്‍ ലഡുപ്രസാദമായി കൊടുക്കാന്‍ തുടങ്ങിയത്‌.

ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ സ്ഥിതി ചെയ്യുന്ന തിരുമല തിരുപ്പതി ക്ഷേത്രത്തിലെ വെങ്കിടേശ്വരന്റെ നിവേദ്യമാണ്‌ തിരുപ്പതി ലഡു അഥവാ ശ്രീവരി ലഡു. നിവേദിച്ച ശേഷം ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക്‌ ഇത്‌ പ്രസാദമായി നല്‍കുന്നു.

ദേവസ്ഥാനത്തെ ക്ഷേത്ര ബോര്‍ഡ്‌ പോട്ടു എന്നറിയിപ്പെടുന്ന ക്ഷേത്ര അടുക്കളയ്‌ക്കുള്ളിലാണ്‌ ലഡു പ്രസാദം തയറാക്കുന്നത്‌. ഇതിന്‌ ഭൗമശാസ്‌ത്ര സൂചികാ പദവി ലഭിച്ചിട്ടുണ്ട്‌. അത്‌ കൊണ്ട്‌ തന്നെ തിരുപ്പതി ദേവസ്ഥാനത്ത്‌ മാത്രമേ ഈ ലഡു നിര്‍മ്മിക്കാന്‍ സാധിക്കൂ. വിപണവവും ക്ഷേത്രം വഴി മാത്രമേസാധ്യമാകൂ. ജിഐ ആക്ട്‌1999 പ്രകാരം 2009ല്‍ തിരുപ്പതി ലഡുവിനെ ഭക്ഷ്യവസ്‌തുക്കള്‍ എന്ന വിഭാഗത്തില്‍ ഭൂമിശാസ്‌ത്ര സൂചികയായി രജിസ്റ്റര്‍ ചെയ്‌തു.അത്‌ കൊണ്ട്‌ തന്നെ ഇതേ പേരില്‍ ലഡു തയാറാക്കാന്‍ ആര്‍ക്കും സാധ്യമല്ല.

ക്ഷേത്രത്തില്‍ ലഡു തയാറാക്കുന്ന അടുക്കളയാണ്‌ ലഡു പോട്ടു. തിരുമല തിരുപ്പതി ദേവസ്ഥാനത്ത്‌ ദിവസം ശരാശരി 2.8 ലക്ഷം ലഡു ഒരുക്കുന്നുണ്ട്‌. ഒരു ദിവസം എട്ട്‌ ലക്ഷം വരെ ലഡു സംഭരിക്കാന്‍ ഉള്ള ശേഷി ഇവിടുത്തെ അടുക്കളയ്‌ക്ക്‌ ഉണ്ട്‌.

തിരുപ്പതി ലഡു നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ചേരുവകകളുടെയും അതിന്റെ അനുപാതത്തിന്റെയും പട്ടികയെ ദിതം എന്നാണ്‌ അറിയപ്പെടുന്നത്‌. ലഡുവിന്‌ ആവശ്യക്കാര്‍ ഏറിയതോടെ ചേരുവകകളുടെ കണക്കിലും മറ്റും ആറ്‌ തവണ മാറ്റം വരുത്തി. നിലവില്‍ മാവ്‌, കശുവണ്ടി, ഏലം, നെയ്യ്‌, പഞ്ചസാര, കല്‍ക്കണ്ടം, ഉണക്കമുന്തിരി, എന്നിവ ഉള്‍പ്പെടുന്നു. പ്രതിദിനം പത്ത്‌ ടണ്‍ ഗ്രാം മാവ്‌, പത്ത്‌ ടണ്‍ പഞ്ചസാര, 700 കിലോ കശുവണ്ടി, 150 കിലോ ഏലം, മുന്നൂറ്‌ മുതല്‍ അഞ്ഞൂറ്‌ ലിറ്റര്‍ വരെ നെയ്യ്‌, അഞ്ഞൂറ്‌ കിലോ കല്‍ക്കണ്ടം, 540 കിലോ ഉണക്കമുന്തിരി, എന്നിവ ലഡു തയാറാക്കാന്‍ ഉപയോഗിക്കുന്നു. വര്‍ഷം തോറും ടെന്‍ഡര്‍ വിളിച്ചാണ്‌ ഇവയെല്ലാം വാങ്ങുന്നത്‌.

620 പാചകക്കാരാണ്‌ ലഡു ഉണ്ടാക്കാനായി നിയോഗിക്കപ്പെട്ടിട്ടുള്ളത്‌. ഈ തൊഴിലാളികളെ പോട്ടു കര്‍മികള്‍ എന്നാണ്‌ വിളിക്കുന്നത്‌. 150 തൊഴിലാളികള്‍ സ്ഥിരം ജോലിക്കാരാണ്‌. 350ല്‍ അധികം പേര്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നു.620ല്‍ 247 പേരും പാചകക്കാരാണ്‌.
ക്ഷേത്രത്തിലെത്തുന്ന എല്ലാവര്‍ക്കും ഈ പ്രസാദം നല്‍കുന്നു. പതിവായി വിതരണം ചെയ്യുന്ന ലഡുവിന്‌ 175 ഗ്രാം ഭാരമാണ്‌ ഉള്ളത്‌.

ഉത്സവ സമയത്തും മറ്റ്‌ പ്രത്യേക അവസരങ്ങളിലും തയാറാക്കുന്ന ലഡുവിന്‌ 750 ഗ്രാം ഭാരമുണ്ട്‌. കൂടുതല്‍ കശുവണ്ടി, ബദാം, കുങ്കുമപ്പൂവ്‌ എന്നിവ ഉപയോഗിച്ചാണ്‌ ഇത്‌ തയാറാക്കുന്നത്‌. ഉത്സവങ്ങളിലും സേവനങ്ങളിലും പങ്കെടുക്കുന്നവര്‍ക്കാണ്‌ ഈ ലഡു വിതരണം ചെയ്യുന്നത്‌.

നൂറ്‌ കൗണ്ടറുകളിലായാണ്‌ ക്ഷേത്രത്തില്‍ ഇപ്പോള്‍ ലഡു വിതരണം നടക്കുന്നത്‌.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close