ദേവസ്വം ബോര്‍ഡ് ചെയ്യുന്നത് കള്ളത്തരത്തിന്റെ അങ്ങേയറ്റം; ഏറ്റുമാനൂരപ്പന്റെ തിരുവാഭരണത്തിലെ മുത്തുകള്‍ കാണാതായ സംഭവത്തില്‍ പ്രതിഷേധം ശക്തം; നാമജപ ഘോഷയാത്രയുമായി വിശ്വഹിന്ദു പരിഷത്തും ഹിന്ദു ഐക്യവേദിയും

ഏറ്റുമാനൂർ : ഏറ്റുമാനൂർ ക്ഷേത്രത്തിലെ തിരുവാഭരണം മോഷണംപോയ സംഭവത്തിൽ ഭക്തജന പ്രതിഷേധം വ്യാപകമാകുന്നു. ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഹിന്ദു ഐക്യവേദിയും വിശ്വഹിന്ദു പരിഷത്തും സമഗ്ര അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് നാമജപ ഘോഷയാത്ര സംഘടിപ്പിച്ചു.
“കാണാതായ മാലയുടെ മുത്തുകളെ സംബന്ധിച്ച് ദേവസ്വം ബോർഡ് പറയുന്നത് ഭക്തജനങ്ങൾക്ക് വിശ്വാസമില്ല കാരണം അവർ കള്ളത്തരത്തിന് അങ്ങേയറ്റം ആണ് ചെയ്യുന്നത്”- കേരള ക്ഷേത്രസംരക്ഷണ സമിതി സെക്രട്ടറി കെ. എസ് നാരായണൻ പറഞ്ഞു. മോഷണം സംബന്ധിച്ച് വിവരങ്ങൾ ഉടൻ പുറത്തു വിടണമെന്നും കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നും ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു.
ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ തിരുവാഭരണത്തിൻറെ സ്വർണം കെട്ടിയ രുദ്രാക്ഷമാലയാണ് കാണാതായത്. ക്ഷേത്രത്തിലെ പുതിയ മേൽശാന്തി പത്മനാഭൻ സന്തോഷ് ചുമതലയേറ്റ നടത്തിയ പരിശോധനയിലാണ് മാല നഷ്ടപ്പെട്ട വിവരം അറിയുന്നത്.
ക്ഷേത്രത്തിലെ തിരുവാഭരണം ക്രമക്കേടുമായി ബന്ധപ്പെട്ട് ദേവസ്വം വിജിലൻസ് സംഘം പരിശോധിച്ചു . മാല വിളക്കി ചേർത്തതായി ഇതുവരെ കണ്ടെത്താനായില്ലെന്ന് പരിശോധനയ്ക്കുശേഷം വിജിലൻസ് എസ്പി പി. ബിജോയി പറഞ്ഞു. പോലീസിന് ഇത് സംബന്ധിച്ചുള്ള റിപ്പോർട്ട് കൈമാറിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 72 മുത്ത് കൊണ്ടുള്ള മാല ആണ് ഇപ്പോൾ ഇവിടെയുള്ളത്. പഴയ മേൽശാന്തിമാരുടെ അടക്കം മൊഴി രേഖപ്പെടുത്താൻ ഉണ്ട് പ്രാഥമിക പരിശോധന മാത്രമാണ് നടത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി. തിരുവാഭരണ കമ്മീഷണർ എസ് അജിത്കുമാർ ക്ഷേത്രത്തിൽ പരിശോധനയ്ക്ക് എത്തിയിരുന്നു.