KERALANEWS

തിരുവല്ലം – കോവളം ബൈപ്പാസിൽ പ്രതിഷേധം ; അനിശ്ചിത കാലത്തേയ്ക്ക് ടോൾ നിർത്തിവെച്ചു

തിരുവനന്തപുരം : തിരുവല്ലം – കോവളം ബൈപ്പാസിൽ പ്രതിഷേധത്തെ തുടർന്ന് ടോൾ പിരിവ് നിർത്തിവെച്ചു. സിപിഐഎം – കോൺഗ്രസ്‌ പ്രവർത്തകർ നടത്തിയ പ്രതിഷേധത്തെ തുടർന്ന് അനിശ്ചിത കാലത്തേക്ക് ടോൾ പിരിവു നിർത്തി വച്ച് ദേശിയ പാത അതോറിറ്റി. റോഡ് പണി പൂർത്തിയാക്കാതെ ടോൾ പിരിവ് അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞാണ് പ്രതിഷേധം.

റോഡ് പഴയതാണെന്നും അല്പം വീതി കൂട്ടിയതിന് ടോൾ നൽകേണ്ട ആവശ്യമില്ലെന്നും അവർ പറയുന്നു. റോഡിന് 25 കി.മീ ചുറ്റളവിലുള്ളവർക്ക് സൗജന്യ പാസ്സ് കൊടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഇനി ജില്ലാ ഭരണകൂടവും ജനപ്രതിനിധികളുമായും ചർച്ച നടത്തിയിട്ടേ പിരിവുണ്ടാകു എന്ന് ദേശീയ പാത അതോറിറ്റി അറിയിച്ചു.

പുതിയ ടോള്‍ നിരക്ക് അനുസരിച്ച്‌ കാര്‍, ജീപ്, വാന്‍, ലൈറ്റ് മോട്ടോർ വാഹനങ്ങള്‍ക്ക് ഒരു വശത്തേക്ക് പോകാന്‍ 70 രൂപ നല്‍കണം. ബസ്, ട്രക് എന്നിവയ്ക്ക് 235രൂപയും നല്‍കണം. ഇരുപത് കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ 280 രൂപ അടച്ച്‌ പാസും എടുക്കണമായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close