KERALANEWS

പട്ടാപകൽ കവർച്ചയ്ക്ക് ഇറങ്ങുന്നതാണ് പണി തീരാത്ത റോഡിന് ടോൾ പിരിക്കുന്നതിനേക്കാൾ നല്ലത്; തിരുവല്ലം ടോൾ പ്ലാസയിൽ ആരംഭിച്ച പിരിവിനെതിരെ സമരം ശക്തമാക്കി കേരളാകോൺ​ഗ്രസ്(എം)

തിരുവനന്തപുരം: റോഡ് നിർമാണം പൂർത്തിയാക്കുന്നതിനു മുമ്പ് കഴക്കൂട്ടം – കാരോട് ബൈപ്പാസിലെ തിരുവല്ലം ടോൾ പ്ലാസയിൽ ആരംഭിച്ച പിരിവിനെതിരെ സമരം ശക്തമാക്കി രാഷ്‌ട്രീയപ്പാർട്ടികൾ. പട്ടാപകൽ കവർച്ചയ്ക്ക് ഇറങ്ങുന്നതാണ് പണി തീരാത്ത റോഡിന് ടോൾ പിരിക്കുന്നതിനേക്കാൾ നല്ലതെന്ന് കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ശ്രീ. സഹായദാസ് നാടാർ പറഞ്ഞു. കേരള കോൺഗ്രസ് (എം) നേമം നിയോജക മണ്ഡലം കമ്മിറ്റി തിരുവല്ലം ടോൾ പ്ലാസയിൽ നടത്തിയ ഉപരോധസമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് അനുവദിക്കില്ല. തുടർ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. നിയോജക മണ്ഡലം ചക്ക പ്രസിഡന്റ് ശ്രീ. നേമം വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ശ്രീ. എസ്.എസ്. മനോജ് കമലാലയം, ജോസ് പ്രകാശ്, അഡ്വ. സതീഷ് വസന്ത്, കെ. ജെ. എം. അഖിൽ ബാബു, പാലിയോട് സദാനന്ദൻ, ശാന്തകുമാർ, അമൃതകുമാർ, ചാക്ക ഹരിദാസ്, ബീമാപള്ളി മാഹീൻ, പീറ്റർ ഗുലാസ്, കോവളം മൂർത്തി, സന്തോഷ് യോഹന്നാൻ, സജി മോൻ തുടങ്ങിയവർ സംസാരിച്ചു.

ജനകീയ പ്രതിഷേധത്തെ തുടർന്ന് നിർത്തിവച്ചിരുന്ന ടോൾപിരിവ്‌ ചൊവ്വാഴ്ച രാവിലെ എട്ടോടെ പുനരാരംഭിച്ചു. തുടർന്ന്‌ പ്രതിഷേധവുമായി യാത്രക്കാർ രംഗത്തെത്തി.

മുൻപ്‌ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ പ്രതിഷേധിച്ചപ്പോൾ രാഷ്ട്രീയപാർടി പ്രതിനിധികളുമായി കലക്ടർ ചർച്ച നടത്തിയശേഷം മാത്രമേ ടോൾ പിരിവ് പുനരാരംഭിക്കൂവെന്ന് ദേശീയപാത അതോറിറ്റി ഉറപ്പുനൽകിയിരുന്നു. ഈ ഉറപ്പ്‌ പാലിക്കാതെയാണ്‌ വീണ്ടും പിരിവ് തുടങ്ങിയത്.ചൊവ്വാഴ്‌ചയും സിപിഐ എം പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. ടോൾപ്ലാസയിൽ കഞ്ഞി വച്ചായിരുന്നു സിപിഐ എം പ്രവർത്തകരുടെ പ്രതിഷേധം. ടോൾ നൽകാൻ കഴിയില്ലെന്ന്‌ യാത്രക്കാരും നിലപാട്‌ സ്വീകരിച്ചതോടെ വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെട്ടു.

പ്രതിഷേധം കനത്തതോടെ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. സിപിഐ എം കോവളം ഏരിയ കമ്മിറ്റി അംഗം എ ജെ സുക്കാർണോ, തിരുവല്ലം വെസ്റ്റ് ലോക്കൽ സെക്രട്ടറി കെ എസ് നടേശൻ, തിരുവല്ലം ഉദയൻ, ഇടയാർ തമ്പികുട്ടൻ, അജിതൻ തിരുവല്ലം, പി കുമാരൻ, നെടുമം ശശിധരൻ, പാച്ചല്ലൂർ സുരേഷ്, ഡി ജയകുമാർ, ദീപു പാച്ചല്ലൂർ, സത്യൻ, അഭിലാഷ്, അജയൻ, പാറവിള വിജയകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close