KERALANEWS

തിരുവനന്തപുരത്ത് യുവതിക്ക് രണ്ട് ഡോസ് വാക്‌സിൻ ഒരുമിച്ചു നൽകി; യുവതി ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിൽ

തിരുവനന്തപുരം : തിരുവനന്തപുരം മണിയറയിൽ യുവതിക്ക് കോവിഡ് പ്രതിരോധ വാക്‌സിന്റെ രണ്ട് ഡോസും ഒരുമിച്ച് കുത്തിവെച്ചതായി പരാതി. 25 വയസ്സുള്ള യുവതിക്കാണ് രണ്ട് ഡോസ് വാക്‌സിനും ഒന്നിച്ചു കുത്തിവെച്ചത്.യുവതി ഇപ്പോൾ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലിരിക്കുകയാണ്. ആദ്യ ഡോസ് വാക്‌സീൻ എടുക്കാനാണ് എത്തിയത്. എന്നാൽ രണ്ട് ഡോസ് വാക്‌സിനും ഒരുമിച്ച് കുത്തിവച്ചെന്നാണ് കുടുംബം ആരോപിക്കുന്നത്.

സംസ്ഥാനത്ത് വാക്‌സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി ഇന്ന് 5,08,849 പേർക്ക് വാക്‌സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. അതിൽ 4,39,860 പേർക്ക് ഒന്നാം ഡോസ് വാക്‌സിനും 68,989 പേർക്ക് രണ്ടാം ഡോസ് വാക്‌സിനും നൽകി .തിരുവനന്തപുരം, കൊല്ലം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ 50,000ൽ അധികം പേർക്ക് വാക്‌സിൻ നൽകുകയും ചെയ്തു .ഇന്നലെയും ഇന്നും തുടർച്ചയായി പ്രതിദിന വാക്‌സിനേഷൻ അഞ്ച് ലക്ഷത്തിൽ കൂടുതൽ കൊടുക്കാൻ സാധിച്ചു . ഇന്നലെ 5.60 ലക്ഷം പേർക്കാണ് വാക്‌സിൻ നൽകിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close