
പല തരത്തിലുള്ള ആചാരങ്ങളും അനുഷ്ടാനങ്ങളും നിറഞ്ഞതാണ് നമ്മുടെ ഭാരതീയ സംസ്കാരം. അതിൽ ആചാര വൈവിധ്യങ്ങളുടെ നാട് എന്നറിയപ്പെടുന്നത് തമിഴകമാണ്. ഇവിടുത്തെ മധുര ജില്ലയിലെ നാട്ടുത്സവമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. മാർഗഴിയിലെ അമാവാസിയിലാണ് അനുപ്പട്ടി ഗ്രാമത്തിലെ കാവലാളായ കറുപ്പയ്യ മുത്തയ്യയുടെ തിരുവിഴ. എന്നാൽ ഈ ക്ഷേത്രത്തിനെ ചടങ്ങ് മറ്റ് ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്ഥമാണ്.
ക്ഷേത്രോത്സവത്തിലെ പ്രധാന ചടങ്ങാണ് ആട്ടിൻകറി കൂട്ടിയുള്ള സദ്യ. ഇത്തവണത്തെ ഉത്സവത്തിൽ മട്ടൻ സദ്യകഴിക്കാൻ ഏഴായിരത്തോളം ആളുകളാണ് എത്തിയത്. മധുര ജില്ലയിലെ തിരുമംഗലത്തിനടുത്താണ് അനുപ്പട്ടി ഗ്രാമം. കറുപ്പയ്യ മുത്തയ്യയുടെ ക്ഷേത്രവും ഇവിടുത്തെ മട്ടൻകറി കൂട്ടിയുള്ള സദ്യയും കഴിക്കാൻ നിരവധി പേരാണ് ഓരോ വർഷവും എത്തുന്നത്. സാധാരണയായി എല്ലാ വർഷവും മാർച്ച് മാസത്തിലാണ് ഈ ക്ഷേത്രോത്സവം നടക്കുന്നത്. ഈ ഉത്സവത്തിൽ സ്ത്രീകൾ പങ്കെടുക്കുന്ന പതിവില്ല. വർഷങ്ങളായി പുരുഷന്മാർ മാത്രമാണ് ഉത്സവം നടത്താൻ ഒത്തുകൂടുന്നത്.
ഇന്നലെയായിരുന്നു കറുപ്പയ്യ മുത്തയ്യയുടെ തിരുവിഴ ഉത്സവം. ചോറുണ്ടാക്കി കൂന കൂട്ടിയിടും. ആട്ടിൻ കറിയും വലിയ ചെമ്പുകളിലേക്ക് മാറ്റും. പ്രത്യേക പൂജ കഴിഞ്ഞ ശേഷമാണ് സദ്യ വിളമ്പുക. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ച ശേഷം ഇല ഉണങ്ങിയ ശേഷം മാത്രമെ അവിടെ നിന്നും എഴുനേൽക്കാവു എന്നും ആചാരമുണ്ട്.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj
ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..