Breaking NewsKERALANEWS

തിരുവോണം ബമ്പർ നേടിയത് കൊച്ചി മരട് സ്വദേശി ; കാനറാ ബാങ്കിൽ ടിക്കറ്റ് സമർപ്പിച്ചു

ഓണം ബമ്പർ പന്ത്രണ്ട് കോടി സമ്മാനം നേടിയത് കൊച്ചി മരട് സ്വദേശി ജയപാലൻ. സമ്മാനാർഹമായ ടിക്കറ്റ് ബാങ്കിൽ സമർപ്പിച്ചു. നേരത്തെ പലരും അവകാശവാദം ഉന്നയിച്ചു വന്നിരുന്നു. കൊച്ചി കാനറാ ബാങ്കിലാണ് ടിക്കറ്റ് സമർപ്പിച്ചത് എന്നാണ് റിപോർട്ടുകൾ വരുന്നത്. തൃപ്പൂണിത്തറയിൽ നിന്നെടുത്ത ടിക്കറ്റിനാണ് സമ്മാനം. നേരത്തെ വയനാട് സ്വദേശിയായ സെയ്തലവിക്കാണ് സമ്മാനം എന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോൾ ബാങ്കിൽ നിന്ന് ഔദ്യോഗിക രേഖയായാണ് വിവരം പുറത്തു വന്നിരിക്കുന്നത്.

തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്നലെയാണ് നടന്നത്. TE 645465 നമ്പർ ഭാഗ്യക്കുറിയാണ് ഒന്നാം സമ്മാനം നേടിയത്

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close