Top News

10 വർഷത്തിന് ശേഷം ഇപ്പോഴാണ് ഞങളുടെ ഏജൻസിക്ക് ബംപർ ഒന്നാം സമ്മാനം അടിക്കുന്നത്; സന്തോഷം പങ്കുവെച്ചു ഏജന്റ് മുരുകേഷ് തേവർ

തിരുവോണം ബംപർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പിൽ TE 645465 നമ്പർ ഭാഗ്യക്കുറിയാണ് ഒന്നാം സമ്മാനത്തിന് അർഹമായത്. ടിക്കറ്റ് വിറ്റത് തൃപ്പൂണിത്തുറയിലെ മുരുകേഷ് തേവർ എന്ന ഏജന്റ്‌ആണ്. ഒരു മണിക്കൂറിനുള്ളിൽ വിജയിയെ കണ്ട പിടിക്കുമെന്നാണ് അദ്ദേഹം പ്രതികരിച്ചത്.

” ഇത്രയധികം വലിയ സമ്മാനം ആദ്യമായാണ് ഞങ്ങളുടെ വില്പനക്ക് കിട്ടുന്നത്. ഞങ്ങളുടെ തൃപ്പൂണിത്തുറ ബ്രാഞ്ചിൽ നിന്നാണ് ഈ ടിക്കറ്റ് വിറ്റു പോയത്. തൃപ്പുണിത്തുറ സ്വദേശി ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഏകദേശം വൈകുന്നേരത്തോടെ അറിയാൻ സാധിക്കും എന്നാണ് കരുതുന്നത്. ഏകദേശം ഒരു ലക്ഷത്തിനു മുകളിൽ ടിക്കറ്റുകൾ ഞങ്ങൾ ഈ ഓണം ബംപറിൽ വിറ്റിട്ടുണ്ട്. ബംപർ ഇതിനും മുമ്പും 2010 ൽ ഞങ്ങൾക്ക് അടിച്ചിട്ടുണ്ട്. 10 വർഷത്തിന് ശേഷം ഇപ്പോഴാണ് ബംപർ ഒന്നാം സമ്മാനം ഞങ്ങൾക്ക് അടിക്കുന്നത് ” മുരുകേഷ് തേവർ പറഞ്ഞു.

കഴിഞ്ഞ ഒന്നൊന്നര കൊല്ലമായി കോവിഡ് കാരണം വളരെ ബുദ്ധിമുട്ടിൽ കഴിയുന്ന മേഖലയായിരുന്നു ലോട്ടറി മേഖല. ഏകദേശം 3 ലക്ഷത്തോളം തൊഴിലാളികൾ പ്രവർത്തിക്കുന്ന മേഖലയാണ് ലോട്ടറി മേഖല. ഇത് ലോട്ടറി മേഖലക്ക് ഒരു ഉണർവ് ആകുമെന്ന് വിശ്വസിക്കുന്നു.
ഈ കോവിഡ് സാഹചര്യത്തിൽ ഒരുപാട് പ്രശ്നങ്ങൾ അഭിമുഖീകരിച്ചാണ് ബിസിനസ് മുന്നോട്ടു നടന്നു പോയിക്കൊണ്ടിരിക്കുന്നത്. വളരെ സാമ്പത്തിക ബുദ്ധിമുട്ടുള്ള സാഹചര്യം തന്നെയാണുള്ളത്. കഴിഞ്ഞ രണ്ടു വർഷമായി നമുക്ക് ഈ മേഖലയിൽ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ട്. ഏകദേശം പത്ത് ശതമാനത്തോളം കമ്മീഷൻ കിട്ടുന്നതാണ്. അത് കിട്ടുന്നതിൽ വളരെയേറെ സന്തോഷമുണ്ട് കാരണം നമുക്ക് ഈ മേഖലയിൽ പ്രവർത്തിക്കുന്നതിലൂടെ നമ്മുടെ ബിസിനസ് പിടിച്ചുനിർത്തി മുന്നോട്ടുകൊണ്ടുപോകാൻ എന്നുള്ളതാണ് നമ്മുടെ ആഗ്രഹം. ദൈവം അനുഗ്രഹിച്ചു എന്ന് വേണം പറയാൻ ദൈവത്തിനോട് നന്ദി പറയുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close