NEWSTECH

ഇനി നമുക്കും സ്മാർട്ടാവാം; വീട്ടിലിരുന്ന് ബില്ലടക്കുന്നത് ഇങ്ങനെ

എല്ലാം ഓൺലൈനിലേക്ക് മാറി കഴിഞ്ഞിരിക്കുന്ന ഈ കാലത്തിനി ഓഫീസുകളിൽ പോയി ക്യൂ നിൽക്കണ്ട. വീട്ടിലിരുന്നു തന്നെ എല്ലാ ബില്ലും അടക്കാം. എങ്ങനെ എന്നല്ലെ? പറയാം.

ഇപ്പോള്‍ ഫോണ്‍ ബില്ലുകൾ ,ഗ്യാസ് ,ഇലട്രിസിറ്റി ബില്ലുകള്‍ എന്നിവ സ്മാര്‍ട്ട് ഫോണുകള്‍ വഴി അടക്കുവാന്‍ സാധിക്കും. അതിനുവേണ്ടി ആദ്യം നിങ്ങള്‍ ഉപയോഗിക്കുന്ന സ്മാര്‍ട്ട് ഫോണുകളില്‍ ഗൂഗിള്‍ പേ ,ഫോണ്‍ പേ ,Paytm പോലെയുള്ള UPI ആപ്ലികേഷനുകള്‍ ഇൻസ്റ്റാൾ ചെയ്യുക. ഇത്തരം ആപ്പുകൾ വഴി നമുക്ക് ബില്ലുകൾ എല്ലാം തന്നെ അടക്കാൻ കഴിയും. ഇനി ബിൽ എങ്ങനെ അടക്കും എന്നുള്ളത് നോക്കാം.

1.ആദ്യം തന്നെ നിങ്ങളുടെ സ്മാര്‍ട്ട് ഫോണുകളില്‍ ഉള്ള UPI ആപ്ലികേഷന്‍ ഓപ്പണ്‍ ചെയ്യുക

2.ഗൂഗിള്‍ പേ ,ഫോണ്‍ പേ അല്ലെങ്കില്‍ Paytm എന്നി UPI ആപ്ലികേഷനുകള്‍

3.അതില്‍ നിന്നും ബില്‍ എന്ന ഓപ്‌ഷനുകള്‍ തിരഞ്ഞെടുക്കുക

4.അതില്‍ ഇലട്രിക്സിറ്റി എന്ന ഓപ്‌ഷന്‍ വീണ്ടും സെലെക്റ്റ് ചെയ്യുക

5.അവിടെ നിങ്ങള്‍ ഏത് സ്റ്റേറ്റ് ഇലട്രിക്സിറ്റി ആണ് ഉപയോഗിക്കുന്നത് എങ്കില്‍ അത് സെലെക്റ്റ് ചെയ്യുക

6.ശേഷം അവിടെ നിങ്ങളുടെ കണ്‍സ്യുമര്‍ നമ്ബര്‍ നല്‍കേണ്ടതാണ്

7.നമ്ബര്‍ നല്‍കുമ്ബോള്‍ തന്നെ നിങ്ങളുടെ ബില്‍ വിവരങ്ങള്‍ താഴെ വരുന്നതായിരിക്കും

8.ശേഷം അതില്‍ ക്ലിക്ക് ചെയ്തു എത്രയാണോ നിങ്ങളുടെ ബില്‍ തുക അത് നിങ്ങളുടെ ലിങ്ക് ചെയ്തിരിക്കുന്ന ബാങ്ക് അക്കൗണ്ട് വഴി അടക്കാവുന്നതാണ്

പ്രത്യേകം ശ്ര​ദ്ധിക്കേണ്ട ഒരു കാര്യം UPI ആപ്ലിക്കേഷനുകളുടെ പിന്‍ നമ്പറുകളോ, OTP നമ്പറുകളോ മാറ്റരുമായി ഷെയര്‍ ചെയ്യുവാന്‍ പാടുള്ളതല്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close