NEWSSPORTSTop News

ഇതാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്!!! വെല്ലുവിളികളെ മറികടന്നുള്ള തിരിച്ചുവരവ്

കാണികളെ മുൾ മുനയിൽ നിർത്തിയ മത്സരമായിരുന്നു ഇന്നലെ നടന്നത്. എത്ര പിറകില്‍ പോയാലും അവസാന നിമിഷം വരെ പൊരുതി വിജയം കൈവരിക്കുന്നത് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ രീതി വീണ്ടും ആവർത്തിക്കുന്നു. ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ രണ്ടു ഗോളിന് പിറകില്‍ നിന്ന ശേഷം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലൂടെ തിരിച്ചടിച്ചായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിജയത്തിലെത്തിയത്.

ലെസ്റ്റര്‍ സിറ്റിയോടുള്ള പരാജയത്തില്‍ നിന്ന് കരകയറാന്‍ വേണ്ടി ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഇറങ്ങിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വിജയിച്ച കയറുക എന്നത് എളുപ്പമായിരുന്നില്ല. ആദ്യ ഇലവനില്‍ രണ്ട് സിറ്റിംഗ് മിഡ്ഫീല്‍ഡര്‍മാരെ ഇറക്കിയിട്ടും യുണൈറ്റഡ് പ്രതിരോധ നിര എളുപ്പത്തില്‍ തകര്‍ന്നു. 15ആം മിനുട്ടില്‍ അറ്റലാന്റ ഓള്‍ഡ് ട്രാഫോര്‍ഡിനെ നിശബ്ദരാക്കി. സപകോസ്റ്റയുടെ ക്രോസില്‍ നിന്ന് പസാലിച് ആണ് അറ്റലാന്റയ്ക്ക് ലീഡ് നലിയത്. ഈ ഗോളും യുണൈറ്റഡിനെ ഉണര്‍ത്തിയില്ല. അലസമായി കളിച്ച യുണൈറ്റഡ് 29 മിനുട്ടില്‍ രണ്ടാം ഗോളും വഴങ്ങി. ഇത്തവണ ഒരു കോര്‍ണറില്‍ നിന്ന് സെന്റര്‍ ബാക്ക് ഡെമിറാല്‍ ആണ് അറ്റലാന്റയ്ക്ക് വേണ്ടി വല കുലുക്കിയത്.

ആദ്യ പകുതിയുടെ അവസാന നിമിഷം റാഷ്ഫോര്‍ഡിന്റെ ഒരു ഷോട്ട് ഗോള്‍ ബാറില്‍ തട്ടി പുറത്ത് പോയി. രണ്ടാം പകുതി അറ്റാക്ക് ചെയ്ത് കൊണ്ട് തുടങ്ങിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് റൊണാള്‍ഡോയിലൂടെ ഒരു വണ്‍ ഓണ്‍ വണ്‍ സിറ്റുവേഷനില്‍ എത്തി എങ്കിലും റൊണാള്‍ഡോയുടെ സ്ട്രൈക്ക് അറ്റലാന്റ കീപ്പര്‍ മുസ്സോ തടഞ്ഞു. അറ്റാക്കിങ് തുടര്‍ന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 53ആം മിനുട്ടില്‍ ആദ്യ ഗോള്‍ കണ്ടെത്തി. ബ്രൂണോയുടെ ഫസ്റ്റ് ടച്ച്‌ പാസില്‍ നിന്ന് കിട്ടിയ അവസരം മനോഹരമായി അളന്നു കുറിച്ച ഫിനിഷിലൂടെ റാഷ്ഫോര്‍ഡ് വലയില്‍ എത്തിച്ചു. സ്കോര്‍ 1-2.

63ആം മിനുട്ടില്‍ ബ്രൂണോയുടെ പാസില്‍ നിന്നുള്ള റൊണാള്‍ഡോയുടെ ഷോട്ടും മുസ്സോ തടഞ്ഞു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അറ്റാക്ക് ശക്തമാക്കാന്‍ വേണ്ടി പോഗ്ബയെയും കവാനിയെയും കളത്തില്‍ ഇറക്കി. മറുവശത്ത് 72ആം മിനുട്ടില്‍ ഡിഹിയയുടെ ഇരട്ട സേവുകള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ രക്ഷിക്കുന്നതും കാണാന്‍ ആയി. ഈ സേവുകള്‍ യുണൈറ്റഡിനെ കളിയില്‍ നിര്‍ത്തി. ഇതിന്റെ ഫലം 75ആം മിനുട്ടില്‍ ലഭിച്ചു. വീണ്ടും ബ്രൂണോയുടെ പാസ് യുണൈറ്റഡിന്റെ രക്ഷയ്ക്ക് എത്തി. ക്യാപ്റ്റന്‍ മഗ്വയറിന്റെ ബൂട്ടില്‍ നിന്ന് സമനില ഗോള്‍. 2-2

ഇതിനു ശേഷം വിജയ ഗോളിനായുള്ള യുണൈറ്റഡിന്റെ ശ്രമങ്ങള്‍. 80ആം മിനുട്ടില്‍ ബ്രൂണോയുടെ ഒരു ഗോള്‍ എന്ന് ഉറച്ച ഷോട്ട് കൂടെ മുസ്സോ രക്ഷിച്ചു. പക്ഷെ അധിക സമയം അറ്റലാന്റയ്ക്ക് യുണൈറ്റഡ് അറ്റാക്കുകളെ പിടിച്ചു നില്‍ക്കാന്‍ ആയില്ല. 82ആം മിനുട്ടില്‍ സൂപ്പര്‍ സ്റ്റാര്‍ റൊണാള്‍ഡോ തന്നെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തിരിച്ചുവരവ് പൂര്‍ത്തിയാക്കി. ലൂക് ഷോയുടെ ക്രോസില്‍ നിന്ന് റൊണാള്‍ഡോയുടെ ട്രേഡ് മാര്‍ക്ക് ഹെഡര്‍. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 3-2ന് മുന്നില്‍. ഓള്‍ഡ് ട്രാഫോര്‍ഡ് സ്വപ്നങ്ങളുടെ തീയേറ്റര്‍ ആയ നിമിഷം.

ലെസ്റ്റര്‍ സിറ്റിക്ക് എതിരെ തോറ്റപ്പോള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ നല്ല കാലം ആണ് വരാന്‍ പോകുന്നത് എന്ന് പറഞ്ഞ റൊണാള്‍ഡോ ഇന്നലത്തെ പ്രകടനത്തോടെ അത് ആവര്‍ത്തിക്കുക ആയിരുന്നു. മത്സരശേഷം സാമൂഹിക മാധ്യമങ്ങളില്‍ റൊണാള്‍ഡോ മത്സരം വിജയിച്ചതിലുള്ള തന്റെ സന്തോഷം പങ്കുവെച്ചിരുന്നു. തങ്ങള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആണെന്നും ഒരിക്കലും തങ്ങള്‍ പൊരുതാതെ ഇരിക്കില്ല എന്നും മത്സരത്തില്‍ തോല്‍വി സമ്മതിച്ച്‌ മുന്നേറില്ല എന്നും റൊണാള്‍ഡോ ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞു. തീയേറ്റര്‍ ഡ്രീംസ് എന്ന് വിളിപ്പേരുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്റ്റേഡിയം ആവേശത്താല്‍ കത്തുക ആണെന്നും റൊണാള്‍ഡോ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close