KERALANEWSTrending

മുഖക്കുരുവിന് പരിഹാരം തേടി ഇറങ്ങും മുൻപ് ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം; ഡോക്ടർ പറയുന്നത് ഇങ്ങനെയാണ്…

എന്തുകൊണ്ടാണ് കൗമാരപ്രായത്തിൽ മുഖക്കുരു ആളുകളിൽ കൂടുതലായി കാണുന്നത് എന്ന സംശയം ഒരു തവണ പോലും തോന്നാത്തവരായി ആരും തന്നെ ഉണ്ടാവില്ല. പ്രധാനമായും ഹോർമോൺ ബാലൻസ് തകരുന്നത് തന്നെയാണ് മുഖക്കുരുവിലേക്ക് നയിക്കുന്നത്. ചിലർ ഇതിന് ഡെർമറ്റോളജിസ്റ്റിനെ കണ്ട് മരുന്ന് അടക്കമുള്ള ചികിത്സ തേടാറുണ്ട്. മറ്റ് ചിലരാകട്ടെ ജീവിതരീതികളിൽ മാറ്റം വരുത്തി നോക്കും. ഏത് തന്നെയായായാലും മുഖക്കുരുവിന് പരിഹാരം തേടുന്നതിന് മുമ്പ് ചില കാര്യങ്ങൾ അറിയേണ്ടതുണ്ടെന്നാണ് ഡോക്ടർമാർ സൂചിപ്പിക്കുന്നത്.

ഏത് തരം മുഖക്കുരുവാണെന്ന് ചികിത്സ തേടും മുമ്പെ അറിഞ്ഞിരിക്കൽ പ്രധാനമാണെന്ന് പ്രമുഖ ഡെർമറ്റോളജിസ്റ്റായ ഡോ. ഗീതിക മിത്തൽ ഗുപ്ത പറയുന്നു. വിവിധ തരം മുഖക്കുരുവിനെ കുറിച്ചും ഡോ. ഗീതിക സൂചിപ്പിക്കുന്നു. പഴുപ്പ് നിറഞ്ഞിരിക്കുന്ന കുരു, ബ്ലാക്ക് ഹെഡ്‌സ്, വൈറ്റ് ഹെഡ്‌സ് എന്നിങ്ങനെ വിവിധ തരം കുരുക്കളെ കുറിച്ചാണ് ഡോ. ഗീതിക വ്യക്തമാക്കുന്നത്. തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഡോ. ഗീതിക ഇക്കാര്യങ്ങൾ പങ്കുവച്ചത്. ചിത്രങ്ങളിലൂടെ ഇവ കുറെക്കൂടി വ്യക്തമാക്കുന്ന പോസ്റ്റാണ് ഡോ. ഗീതികയുടെത്. ഓരോ വിഭാഗത്തിൽ പെട്ട മുഖക്കുരുവും ഓരോ തരത്തിൽ തന്നെ ചികിത്സിക്കപ്പെടേണ്ടതോ കൈകാര്യം ചെയ്യപ്പെടേണ്ടതോ ആണെന്ന വ്യക്തമായ സൂചനയാണ് ഈ പോസ്റ്റിലുള്ളത്.

മുഖക്കുരുവുള്ളപ്പോൾ ചിലരിൽ വിഷാദം, ഉത്കണ്ഠ, സാമൂഹികമായി ഒറ്റപ്പെടൽ, എന്നിങ്ങനെയുള്ള അനുബന്ധ പ്രശ്‌നങ്ങൾ കാണാമെന്നും ഡോ. ഗീതിക പറയുന്നു. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റ് നോക്കൂ…

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close