Breaking NewsKERALANEWSTop News

തിരുവിതാംകൂർ പോലീസ് തലക്ക് വിലയിട്ട കമ്മ്യൂണിസ്റ്റിനെ കെട്ടിയ ധീരത; അമ്മിണിയമ്മ ഒരങ്ങൊഴിയുമ്പോൾ നിശബ്ദമാകുന്നത് ഇതിഹാസ തുല്യമായൊരു ജീവിതത്തിന് ഊർജ്ജമായി നിന്ന വ്യക്തിത്വം

ആലപ്പുഴ: ഇതിഹാസ തുല്യമായൊരു ജീവിതത്തിന് ഊർജ്ജമായി നിന്ന ജീവിതമാണ് നിശബ്ദമായത്. കമ്മ്യൂണിസ്റ്റ് നേതാവും നാടകകൃത്തും സംവിധായകനുമായ തോപ്പിൽ ഭാസിയുടെ ഭാര്യ അരങ്ങൊഴിയുമ്പോൾ ശൂന്യമാകുന്നത് സാമൂഹിക അസമത്വങ്ങൾ കണ്ട് കമ്മ്യൂണിസ്റ്റായ മറ്റൊരു ധീര വനിത കൂടിയാണ്. ഒരുപക്ഷേ ഇന്നത്തെ സ്ത്രീകൾക്ക് ചിന്തിക്കാൻ പോലും കഴിയാത്തത്ര ധീരത കാണിച്ച സ്ത്രീ. കേരള നിയമസഭയുടെ ആദ്യ സ്പീക്കർ ശങ്കരനാരായണൻ തമ്പിയുടെ സഹോദരി ചെല്ലമ്മ കെട്ടിലമ്മയുടെയും അശ്വതി തിരുനാൾ രാമവർമയുടെയും മകളാണ് അമ്മിണിയമ്മ. ശൂരനാട് സംഭവത്തിന് പിന്നാലെ ഒളിവിൽ കഴിയുമ്പോഴാണ് തോപ്പിൽ ഭാസി അമ്മിണിയമ്മയെ വിവാഹം കഴിക്കുന്നത്.

കേരള കോൺ​ഗ്രസിൽ പൊട്ടിത്തെറി രൂക്ഷം

1951 ഓഗസ്റ്റ് 26ന് ആയിരുന്നു തോപ്പിൽ ഭാസിയും അമ്മിണിയമ്മയുമായുള്ള വിവാഹം. വിവാഹശേഷവും തോപ്പിൽ ഭാസി ഒളിവിലായിരുന്നു. ശങ്കരനാരായണൻ തമ്പിയുടെ തറവാടായ എണ്ണയ്ക്കാട്ടെ കൊട്ടാരത്തിൽ ഭാസി ഒളിവിൽ കഴിയുമ്പോൾ അമ്മിണിയമ്മ കുറച്ചുകാലം ഒപ്പം താമസിച്ചു. മകൻ അജയൻ ജനിച്ച ശേഷമാണ് ആദ്യമായി ഭർത്താവിന്റെ വീട്ടിലേക്കു പോയത്.

കത്തിയെരിയുന്ന കെട്ടിടത്തിൽ നിന്ന് മകളെ താഴേക്ക് എറിഞ്ഞ് രക്ഷപ്പെടുത്തുന്ന അമ്മ

തോപ്പിൽ ഭാസിയുടെ മരണംവരെ അദ്ദേഹത്തിന്റെ കലാ രാഷ്ട്രീയ സംസ്കാരിക ജീവിതത്തിൽ തണലായി അമ്മിണിയമ്മയുണ്ടായിരുന്നു. ഒരാഴ്ചമുൻപ്‌ രോഗാവസ്ഥയിലാവുന്നതുവരെ പാർട്ടിയുടെയും മറ്റു സാംസ്കാരികച്ചടങ്ങുകളിലും സജീവസാന്നിധ്യവുമായിരുന്നു അവർ. രണ്ടാഴ്ചമുൻപ് തോപ്പിൽ വസതിയിൽ നടന്ന അവകാശികൾ എന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പ്രകാശനം നടത്തിയതും അമ്മിണിയമ്മയായിരുന്നു. മതപരമായ ചടങ്ങുകൾ ഒഴിവാക്കി ഭാസിയെ സംസ്കരിച്ചതിനു തൊട്ടടുത്തുതന്നെ അമ്മിണിയമ്മയ്ക്കും ചിതയൊരുങ്ങും.

കെ എം മാണി അഴിമതിക്കാരനല്ല

വിവാഹവും അതിനുശേഷമുള്ള ഒളിവുകാല ജീവിതവും ഒളിവിലെ ഓർമകൾ എന്ന പുസ്തകത്തിൽ ഭാസി പറയുന്നുണ്ട്. 1948- ൽ എണ്ണക്കാട്ടുഗ്രാമത്തിൽ കുട്ടി എന്ന കുടിയാന്റെ കൊട്ടിൽ പൊളിക്കാൻ തമ്പുരാൻ ആൾക്കാരെ അയച്ചു. അതിനെ എതിർത്ത കർഷകത്തൊഴിലാളികളെ പോലീസ് പിടിച്ചുകെട്ടി അറവുമാടുകളെപ്പോലെ തെരുവിലൂടെ അടിച്ചു നടത്തിച്ചു ലോക്കപ്പിലെറിഞ്ഞു.

പ്രായം തളർത്താത്ത വിപ്ലവകാരി

തൊഴിലാളികളെ പിന്തുണച്ചതു കമ്യൂണിസ്റ്റുകളായ ശങ്കരനാരായണൻ തമ്പിയും കുടുംബവുമാണെന്ന് പോലീസ് കണ്ടെത്തി. തുടർന്ന് ശങ്കരനാരായണൻ തമ്പിയും സഹോദരങ്ങളും ഒളിവിൽപ്പോയി. തമ്പിയുടെ അമ്മയും അച്ഛൻ എണ്ണക്കാട്ടുകൊട്ടാരത്തിലെ രാമവർമ രാജാവും പല്ലനയിലെ പാണ്ഡവത്തുവീട്ടിലേക്കു താമസംമാറ്റി.

ഒളിച്ചോടിപോയ പെൺകുട്ടിക്ക് ഭർത്താവ് വിധിച്ച ശിക്ഷ മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നത്

ആ കാലത്ത് വീട്ടുകാർക്കും വിശന്നുവലഞ്ഞെത്തുന്ന ഒളിവിലിരിക്കുന്ന സഖാക്കൾക്കും ഭക്ഷണം ഒരുക്കിയത് തമ്പിയുടെ സഹോദരീപുത്രി 12 വയസ്സ് മാത്രമുണ്ടായിരുന്ന അമ്മിണിയമ്മയായിരുന്നു. പറമ്പിൽ വീഴുന്ന നാളികേരം പെറുക്കി കുട്ടയിലാക്കി ഏറെദൂരം ചുമന്നുകൊണ്ടുപോയി വിറ്റാണ് അവർ വീട്ടുസാധനങ്ങൾ വാങ്ങിയിരുന്നത്.

ആർഎസ്പി നേതൃത്വത്തിനെതിരെ പ്രവർത്തകരിൽ അമർഷം കനക്കുന്നു

അമ്മാവൻമാരെല്ലാം ഒളിവിൽ. അമ്മയുടെ സഹോദരി സുഭദ്രാമ്മ തങ്കച്ചി ജയിലിൽ. പോലീസിന്റെ തുടർച്ചയായ വീടുപരിശോധന. ജന്മിമാരുടെയും സംഘത്തിന്റെയും അവഹേളനം. ഇവയൊക്കെയാണ് അമ്മിണിയമ്മയെയും കമ്യൂണിസ്റ്റാക്കിയത്‌. ശൂരനാട് കേസിൽ ഒളിവിൽക്കഴിയുന്ന ഭാസിയെക്കൊണ്ട് അമ്മിണിയമ്മയെ കെട്ടിക്കാൻ ശങ്കരനാരായണൻ തമ്പി ആഗ്രഹിച്ചു. അതിന് അമ്മിണിയമ്മ സമ്മതം മൂളി. ഒളിവിലിരുന്നുതന്നെ വിവാഹം നടത്തി.

അപ്രതീക്ഷിതമായി അമ്മ മുറിയിലേക്ക് കയറി വന്നതോടെ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

വിവാഹത്തിന് എല്ലാവരെയും ക്ഷണിക്കണമെന്നായിരുന്നു ഭാസിയുടെ ആഗ്രഹം. തിരുവിതാംകൂർ പോലീസ് 1,000 രൂപ ഭാസിയുടെ തലയ്ക്കു വിലയിട്ടകാലം. ഒളിവിലായതിനാൽ പോലീസ് പിടിയിലാകുമെന്നതിനാൽ പുതിയതായി വെട്ടിയ കിണറിന്റെ ഭൂതം ഊട്ടിനെന്ന പേരിൽ ബന്ധുക്കളെയും നാട്ടുകാരെയും ക്ഷണിച്ചു സദ്യ നൽകി. ഇതിനിടെ പാതിരാത്രിയിൽ ഭാസി അമ്മിണിയമ്മയെ താലികെട്ടി.

അഫ്ഗാനിസ്ഥാനിൽ പിടിമുറുക്കി താലിബാൻ

താലികെട്ടിനുശേഷം ഭാസി വീണ്ടും ഒളിവിലേക്കു മടങ്ങി. ഏതപകടവും ഏതവസരത്തിലും സംഭവിക്കാവുന്ന ഒരാളാണ്, എനിക്ക് എന്തു സംഭവിച്ചാലും കുഴപ്പമില്ല എന്നാണ് തന്റെ കല്ല്യാണക്കാര്യത്തെ അമ്മിണിയമ്മ കണ്ടത്.

കോൺ​ഗ്രസിന് ഊർജ്ജമേകാൻ പ്രശാന്ത് കിഷോറിന്റെ തന്ത്രങ്ങൾ ഇങ്ങനെ

പിന്നീട്, തോപ്പിൽ ഭാസി വള്ളികുന്നം പഞ്ചായത്തിന്റെ ആദ്യപ്രസിഡന്റായി. തുടർന്ന്, നിയമസഭാ സമാജികനുമായി. സമൂഹത്തിൽ മാറ്റങ്ങൾവരുത്തിയ നിരവധി നാടകങ്ങളുടെ രചയിതാവും സിനിമാസംവിധായകനും തിരക്കഥാകൃത്തുമായി. തിരക്കഥാകൃത്തിനുള്ള അവാർഡ് നിരവധിതവണ അദ്ദേഹത്തിനു ലഭിച്ചു.

പല പെൺകുട്ടികളും മുലക്കണ്ണ് കാണാതിരിക്കാൻ രണ്ട് ബ്രാ ധരിക്കാറുണ്ട്

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close