KERALANEWSUncategorized

തൊഴിലുറപ്പുകാർക്ക് സർക്കാർ ബോണസ് ; നൂറിൽനിന്ന് എഴുപത്തഞ്ചായി തൊഴിൽ ദിനം കുറച്ചത് തൊഴിലാളികൾക്കുള്ള കോവിഡ് കാലത്തെ ഓണസമ്മാനം

തിരുവനന്തപുരം: തൊഴിലുറപ്പ് തൊഴിലാളികൾക്ക് സർക്കാർ ഉത്സവബത്ത പ്രഖ്യാപിച്ചത് 1000 രൂപയാണ്. ആഴ്ചയിൽ 6 ദിവസമാണ് പണിയുള്ളത്. ദിവസക്കൂലി 296 രൂപ വീതം 6 ദിവസത്തേക്ക് ആകെ 1776 രൂപ ലഭിക്കും. ഇതിനോടൊപ്പം ഉത്സവബത്ത തുകയും നൽകുമ്പോൾ 2776 രൂപയാകും തൊഴിലാളികൾക്ക് ലഭിക്കുക. ഈ കാലത്ത് ഇത്രയും തുക വലിയ തുകയല്ലെങ്കിലും കോവിഡ് കാലത്തെ സമാശ്വാസമായി കരുതാം. മുൻ വർഷങ്ങളിൽ 100 ദിവസം പൂർത്തിയായവർക്കായിരുന്നു ഉത്സവബത്ത ലഭിച്ചിരുന്നതെങ്കിൽ ഇത്തവണ അത് 75 ദിവസമായി ചുരുക്കിയിട്ടുണ്ട്.

കോട്ടയം ജില്ലയിലെ കടുത്തുരുത്തി പഞ്ചായത്തിന്റെ കീഴിലുള്ള വാർഡുകളിൽ സർക്കാർ പറഞ്ഞതനുസരിച്ചു 75 പണി പൂർത്തിയായവരാണ് ഭൂരിഭാഗവും. നിലവിൽ 2020-21 വാർഷിക വർഷത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തുക കൊടുക്കുക. ആകെ 100 തൊഴിൽ ദിനങ്ങളാണ് ഉള്ളത്. കോവിഡ് രണ്ടാം തരംഗ ഭീഷണിയിലായിരുന്ന സംസ്ഥാനത്തിൽ 2021-22 വാർഷിക വർഷത്തിലെ തൊഴിലുറപ്പ് പണി ആരംഭിച്ചത് ഓഗസ്റ്റ് മാസം മുതലാണ്. രണ്ടാമത്തെ ആഴ്ചയാണ് ഇപ്പോൾ കഴിഞ്ഞത്. ഈ ആഴ്ചയിലെ മസ്ട്രോൾ സമർപ്പിച്ച ശേഷം കൂലി അടുത്ത ആഴ്ചക്കുള്ളിൽ ലഭിക്കുകയാണ് ചെയുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close