Breaking NewsKERALANEWSTop News

തോക്കുകൊണ്ട് എതിരാളികളുടെ തല അടിച്ച് പൊട്ടിച്ചു; ടുട്ടുമോനും അയ്യപ്പനും കരുണാമയനും പിടിയിലായി; കൊടും ക്രിമിനലുകളെ പിടികൂടിയത് പൊലീസിന്റെ തന്ത്രപരമായ നീക്കത്തിലൂടെ

തൃശൂർ: കഴിഞ്ഞ ദിവസം തൃശ്ശൂരിൽ അറസ്റ്റിലായ ​ഗുണ്ടകളെ പൊലീസ് കുടുക്കിയത് തന്ത്രപരമായ നീക്കത്തിലൂടെ. നെടുപുഴ സ്വദേശികളായ ടുട്ടുമോൻ എന്ന റെജിൻ, അയ്യപ്പൻ എന്ന അജിത്ത്, പൊറിഞ്ചു എന്ന കരുണാമയൻ എന്നിവരാണ് അറസ്റ്റിലായത്. ഗുണ്ടകൾ തമ്മിലുള്ള കുടിപ്പകയിൽ നടന്ന സംഘർഷങ്ങളുടെ പേരിലാണ് അറസ്റ്റ്.

നെടുപുഴ മദാമ്മത്തോപ്പിൽ ഇക്കഴിഞ്ഞ 16 ന് നെടുപുഴയിലുള്ള അമർജിത്ത്, നെടുപുഴ തെക്ക് മുറി പ്രദേശത്ത് വെച്ച് മുകേഷിനെയും തോക്ക് കൊണ്ട് തലക്കടിച്ച് മാരകമായി ദേഹോപദ്രവം ചെയ്തു എന്നാണ് കേസ്. തുടർന്ന് പ്രതികൾ ഒളിവിൽ പോയി. അങ്കമാലി, ചാലക്കുടി, പൂമല, കേച്ചേരി തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ താമസിക്കുമ്പോഴാണ് നെടുപുഴ പോലീസിന്റെ തന്ത്രപരമായ നീക്കങ്ങൾക്കൊടുവിൽ പ്രതികൾ വലയിലായത്.

അറസ്റ്റ് ചെയ്ത പ്രതികൾ കൊടും കുറ്റവാളികളും ഗുണ്ടാ പ്രവർത്തനങ്ങളുമായി കഴിയുന്നവരുമാണെന്ന് പോലീസ് പറഞ്ഞു. ഒന്നാം പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിലായി 17 ഓളം കേസുകളുണ്ട്. 2, 3 പ്രതികൾ കവർച്ച കേസുകളിൽ ഉൾപ്പട്ടവരാണ്. കൃത്യത്തിനായി പ്രതികൾ ഉപയോഗിച്ച വാഹനം പണയപ്പെടുത്തി പണം വാങ്ങി സംസ്ഥാനത്തിന് പുറത്തേക്ക് രക്ഷപ്പെടുവാൻ ശ്രമിക്കുന്നതിനിടയിലാണ് പ്രതികൾ പോലീസിൻറെ വലയിലായത്. പ്രതികൾ ഒളിച്ചു നടക്കുകയാണെന്ന് അറിഞ്ഞുകൊണ്ട് പ്രതികളെ ഒളിവിൽ പാർപ്പിക്കുന്നതിന് സഹായികളായി പ്രവർത്തിച്ചവർക്കെതിരെയും നിയമ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close