INDIANEWS

മക്കള്‍ എട്ടുവര്‍ഷമായി കാണാനെത്തുന്നില്ല; ഭാര്യയെ കൊന്ന ശേഷം 75കാരന്‍ കഴുത്തറുത്ത് ആത്മഹത്യ ചെയ്തു; പ്രതികരണവുമായി ഐഎഎസ് ഉദ്യോഗസ്ഥന്‍


റാഞ്ചി: എഴുപത്തഞ്ചുകാരന്‍ ഭാര്യയെ കൊന്ന ശേഷം കഴുത്തറുത്ത് മരിച്ച സംഭവം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ച് ഐഎഎസ് ഉദ്യോഗസ്ഥന്‍. അവനീഷ് ശരണ്‍ എന്ന ഉദ്യോഗസ്ഥനാണ് ഈ വാര്‍ത്ത പങ്കുവച്ചിരിക്കുന്നത്.

സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ഇദ്ദേഹത്തെയും ഭാര്യയെയും കാണാന്‍ മക്കള്‍ കഴിഞ്ഞ ഏട്ടു വര്‍ഷമായി എത്തിയിട്ടില്ല ഈ വിഷമമാണ് ഇവരെ അരുംകൊലയിലേക്ക് നയിച്ചത്.

കുട്ടികള്‍ എന്ത്് കൊണ്ടാണ് അച്ഛനമ്മമാരില്‍ നിന്ന് ഇത്രയേറെ അകന്ന് പോകുന്നതെന്ന് അദ്ദേഹം തന്റെ ട്വീറ്റില്‍ ചോദിക്കുന്നുണ്ട്. സംഭവത്തെക്കുറിച്ചുള്ള പത്രവാര്‍ത്തയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. വൃദ്ധര്‍ വളരെയധികം ഒറ്റപ്പെട്ടാണ് കഴിയുന്നതെന്നാണ് ഈ സംഭവം വ്യക്തമാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇവര്‍ ഏറെ വിഷാദം അനുഭവിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഝാര്‍ഖണ്ഡിലാണ് വൃദ്ധ ദമ്പതികള്‍ ഇത്തരത്തില്‍ മരിച്ചത്. ഇവരുടെ മൂന്ന് ആണ്‍മക്കള്‍ ഇവരെ കാണാനെത്തിയിട്ട് എട്ട് വര്‍ഷമായെന്നും വാര്‍ത്തയില്‍ പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close