INDIANEWSTrending

മൊബൈല്‍ ഫോണില്‍ മൂന്നുവയസുകാരിയെ അശ്ലീല വിഡിയോ കാണിച്ച്‌​ ബലാത്സംഗം ചെയ്​തു; 13കാരന്‍ പിടിയിൽ; കുട്ടിയെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ലക്നൗ: മൂന്നുവയസുകാരിയെ അശ്ലീല വിഡിയോ കാണിച്ച്‌​ ബലാത്സംഗം ചെയ്​ത കേസിൽ 13കാരന്‍ പിടിയിൽ. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ പൊലീസ്​ കേസ് എടുത്തത്. മൂന്നുവയസുകാരിയെ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുപിയിലെ കാന്‍പൂരിലാണ് സംഭവം.

അയല്‍വാസിയായ 13കാരന്‍ വൈകുന്നേരം കുട്ടിയെ പ്രലോഭിപ്പിച്ച്‌​ വീട്ടിലേക്ക്​ കൂട്ടിക്കൊണ്ടുപോയ ശേഷം മൊബൈല്‍ ഫോണില്‍ അശ്ലീല ചിത്രം കാണിക്കുകയം അതിന് ശേഷം ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്നാണ് പരാതി. കൂടാതെ ബലാത്സംഗത്തിന് ശേഷം അവശയായ കുട്ടിയെ വീടിന് പുറത്ത് ഉപേക്ഷിച്ചുവെന്നും രക്ഷിതാക്കള്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ആരോഗ്യനില മോശമായതിനെ തുടര്‍ന്ന്​ കുട്ടിയെ ലാല ലജ്​പത്​ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ കേസ്​ രജിസ്റ്റര്‍ ചെയ്​തതായും 13കാരനെ കസ്റ്റഡിയിലെടുത്തതായും പൊലീസ്​ പറഞ്ഞു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close