KERALANEWS

ഗവൺമെന്റ് ഹൈസ്ക്കൂളിൽ ഷൂ ധരിച്ചെത്തിയതിന് പ്ലസ് വൺ വിദ്യാർത്ഥിയെ മർദിച്ച സംഭവം; പ്രതികളായ 5 വിദ്യാർത്ഥികളെ തിരിച്ചറിഞ്ഞു

ചാവക്കാട്: ഗവണ്മെന്റ് ഹൈസ്ക്കൂളിൽ ഷൂ ധരിച്ചെത്തിയതിന് പ്ലസ് വൺ വിദ്യാർഥിയെ പ്ലസ് ടൂ വിദ്യാർഥികൾ റാഗ് ചെയ്ത സംഭവത്തിൽ പ്രതികളായ 5 വിദ്യാർഥികളെ തിരിച്ചറിഞ്ഞു. സ്കൂളിൽ അധികൃതർ നടത്തിയ തിരിച്ചറിയൽ പരേഡിലാണ് മർദനമേറ്റ വിദ്യാർഥി ഇവരെ തിരിച്ചറിഞ്ഞത്. ഇവരുടെ പേരും വിവരങ്ങളും ഗുരുവായൂർ പൊലീസിന് കൈമാറിയതായി പിടിഎ പ്രസിഡന്റ് പി.വി.ബദറുദ്ദീൻ അറിയിച്ചു.

മറ്റുള്ളവരെ കൂടി തിരിച്ചറിയുന്നതിന് ഇന്നും തിരിച്ചറിയൽ പരേഡ് വച്ചിട്ടുണ്ട്. മാണിക്കത്തുപടി തൈക്കണ്ടിപറമ്പിൽ ഫയാസിനെ(17)യാണ് സംഘം ക്രൂരമായി മർദിച്ചത്. മുതുവട്ടൂർ രാജ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സ്കൂളിൽ ഷൂ ഇട്ടു വന്നത് ചോദ്യം ചെയ്താണ് പ്ലസ് ടൂ വിദ്യാർഥികൾ റാഗിങ് നടത്തിയതും മർദിക്കുകയും ചെയ്തത്. ഡിസ്കിന് തകരാറ് സംഭവിച്ച് വർഷങ്ങളോളം ഫയാസ് ചികിത്സ തേടിയിരുന്നു.

ചൊവ്വാഴ്ച പന്ത്രണ്ടരയോടെ ക്ലാസ് കഴിഞ്ഞ് ഫയാസ് മുതുവട്ടൂർ ബസ് സ്‌റ്റോപ്പിൽ നിൽക്കുമ്പോഴായിരുന്നു സീനിയര്‍ വിദ്യാർഥികൾ ചേർന്ന് മർദിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. ഫയാസ് ഷൂ ധരിച്ചെത്തിയതിനെച്ചൊല്ലി തിങ്കളാഴ്ച പ്ലസ്ടുവിലുള്ള ചില വിദ്യാർഥികളുമായി തർക്കം നടന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് പിറ്റേ ദിവസം ബസ്റ്റോപ്പില്‍ വച്ച് തടഞ്ഞ് നിര്‍ത്തിയുള്ള മര്‍ദ്ദനമെന്ന് ഫയാസിന്റെ ബന്ധുക്കൾ പറഞ്ഞു. ഡിസ്‌കിന് തകരാർ സംഭവിച്ച് വർഷങ്ങളോളം ചികിത്സയിലായിരുന്ന ഫയാസിനെ ആരോഗ്യാവസ്ഥ പോലും പരിഗണിക്കാതെയാണ് കുട്ടികള്‍ മര്‍ദ്ദിച്ചത്.

സംഭവത്തില്‍ ഫയാസിന്‍റെ മാതാപിതാക്കള്‍ സ്കൂള്‍ അധികൃതര്‍ക്കും പോലീസിനും പരാതി നല്‍കിയിട്ടുണ്ട്. കുറ്റക്കാരായ വിദ്യാർഥികളുടെ പേരിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പി.ടി.എ. പ്രസിഡന്റ് പറഞ്ഞു. അധികൃതര്‍ സംഭവം പോലീസിൽ അറിയിച്ചിട്ടുണ്ട്. ഗുരുവായൂർ ടെമ്പിൾ പോലീസ് കേസെടുത്തിട്ടുണ്ട്. സ്‌കൂൾ അധികൃതർ കൂടി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ റാഗിങ് പ്രകാരം കേസെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുമെന്ന് ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷന്‍ ഓഫിസര്‍ വ്യക്തമാക്കി.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close