NEWSWORLD

ടിഎൽപിയുടെ ആവശ്യങ്ങൾ അംഗീകരിച്ച് സർക്കാർ; പാക് സർക്കാർ വിരുദ്ധ സമരം പിൻവലിച്ചു

ലഹോർ: സർക്കാർ വിരുദ്ധ സമരം പിൻവലിച്ച് പാക്കിസ്ഥാനിലെ തെഹ്‌രീകെ ലബ്ബൈക് പാക്കിസ്ഥാൻ (ടിഎൽപി) എന്ന തീവ്രവാദി സംഘടനയുടെ പ്രവർത്തകർ. ഒരാഴ്ചയായി ഇവർ പ്രതിഷേധ സമരം നടത്തുകയായിരുന്നു.

പഞ്ചാബ് പ്രവിശ്യയിലെ വസീറാബാദിൽ കുത്തിയിരിപ്പു സമരം നടത്തി വന്നിരുന്ന ടിഎൽപിയുടെ ആയിരക്കണക്കിനു പ്രവർത്തകർ ഉന്നയിച്ചിരുന്ന ആവശ്യങ്ങളിൽ ചിലതു സർക്കാർ അംഗീകരിച്ചു. അതിനു പിന്നാലെയാണ് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.

ഫ്രഞ്ച് അംബാസഡറെ പുറത്താക്കുക, ടിഎൽപി തലവൻ സാദ് ഹുസൈൻ റിസ്‌വിയെ വിട്ടയയ്ക്കുക, സംഘടനയുടെ മേലുള്ള നിരോധനം നീക്കുക തുടങ്ങിയവയായിരുന്നു സമരക്കാരുടെ ആവശ്യങ്ങൾ. ഇതിൽ നിരോധനം ഞായറാഴ്ച തന്നെ പിൻവലിച്ചു. നിയമത്തിനു വിധേയമായി പ്രവർത്തിക്കണമെന്ന വ്യവസ്ഥ ടിഎൽപി സ്വീകരിച്ചതിനെ തുടർന്നാണ് വിലക്ക് നീക്കിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close