celebrityINDIANEWSTrending

കോവിഡ് മുക്തനായതിനു തൊട്ടുപിന്നാലെ കമൽഹാസൻ ബിഗ് ബോസിന്റെ ചിത്രീകരണത്തിന് പോയി; ഉലകനായകന് തമിഴ്‌നാട് ആരോഗ്യവകുപ്പിന്‍റെ നോട്ടീസ്

ചെന്നൈ: ഉലകനായകൻ കമൽഹാസനെതിരെ തമിഴ്‌നാട് ആരോഗ്യവകുപ്പിന്‍റെ നോട്ടീസ്. നടൻ ക്വാറന്‍റീൻ ലംഘിച്ചു എന്ന് ആരോപിച്ചാണ് ആരോഗ്യവകുപ്പ് നോട്ടീസ്. കഴിഞ്ഞ ദിവസമായിരുന്നു കമൽഹാസൻ കോവിഡ് മുക്തനായത്. തൊട്ടുപിന്നാലെ കമൽഹാസൻ ബിഗ് ബോസിന്റെ ചിത്രീകരണത്തിന് പോയതിനാണ് നോട്ടീസ് നൽകിയിരിക്കുന്നത്.

കോവിഡ് ബാധിച്ച് നെഗറ്റീവ് ആയാൽ പോലും ഏഴ് ദിവസം ക്വാറന്‍റീനിൽ ഇരിക്കണം എന്നാണ് തമിഴ്നാട്ടിലെ നിയമം. എന്നാൽ കമൽഹാസൻ ബിഗ് ബോസ് ചിത്രീകരണത്തിന് പോവുകയായിരുന്നു. അദ്ദേഹത്തിന്റെ നടപടിയിൽ വിശദീകരണം ആവശ്യപ്പെട്ടാണ് ആരോഗ്യവകുപ്പ് നോട്ടീസ് നൽകിയതെന്ന് ഹെൽത്ത് സെക്രട്ടറി ഡോ ജെ. രാധാകൃഷ്ണൻ പറഞ്ഞു.

കമൽഹാസന്‍റെ അഭാവത്തിൽ ഒരാഴ്ചയോളം ബിഗ് ബോസ് ഷോയിൽ ആതിഥേയയായി നടി രമ്യകൃഷ്ണനാണ് എത്തിയത്. ദിവസങ്ങൾക്ക് മുൻപ് താൻ കോവിഡ് ബാധിതനാണെന്ന് താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയച്ചത്.

അടുത്തിടെ കൊവിഡ് രോഗം ബാധിച്ച് കമല്‍ഹാസൻ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. അമേരിക്കയില്‍ നിന്ന് തിരിച്ചെത്തിയപ്പോള്‍ രോഗ ലക്ഷണം കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. തനിക്ക് കൊവിഡ് രോഗം ബാധിച്ച കാര്യം കമല്‍ഹാസൻ തന്നെയായിരുന്നു അറിയിച്ചത്. താൻ കൊവിഡ് ഭേദമായി ആശുപത്രി വിട്ടതിന്റെ സന്തോഷം കമല്‍ഹാസൻ പങ്കുവെച്ചിരുന്നു.

മുൻകരുതലുകൾ നമ്മളെ കഴിയുന്നത്ര സംരക്ഷിക്കും. വേഗത്തില്‍ സുഖപ്പെടാനാകും. ഒരുപാട് പേര്‍ തന്നെ കുറിച്ച് ചിന്തിച്ചുവെന്ന് അറിയുന്നതില്‍ സന്തോഷമുണ്ടെന്നും കമല്‍ഹാസൻ പറയുന്നു. ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള ചിത്രം ‘വിക്ര’ത്തിലാണ് കമല്‍ഹാസൻ അഭിനയിച്ചുകൊണ്ടിരുന്നത്.

കമല്‍ഹാസന്‍ തന്നെയാണ് ചിത്രത്തിന്‍റെ ചിത്രത്തിന്റെ നിര്‍മ്മാണം. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ ആണ് നിര്‍മാണം. അനിരുദ്ധ് ആണ് കമല്‍ഹാസൻ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. എഡിറ്റിംഗ് ഫിലോമിന്‍ രാജ്.

ഫഹദും പ്രധാന കഥാപാത്രമാകുന്ന ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് സോണി മ്യൂസിക് സ്വന്തമാക്കിയിരുന്നു. നരെയ്‍ന്‍, കാളിദാസ് ജയറാം, ഹരീഷ് പേരടി എന്നിവരും മലയാളത്തില്‍ നിന്ന് ഫഹദിന് പുറമേ ‘വിക്ര’ത്തില്‍ അഭിനയിക്കുന്നുണ്ട്. ഗിരീഷ് ഗംഗാധരനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സംഘട്ടന സംവിധാനം അന്‍പറിവ്. നൃത്തസംവിധാനം ദിനേശ്, പിആര്‍ഒ ഡയമണ്ട് ബാബു. ശബ്‍ദം സങ്കലനം, കണ്ണന്‍ ഗണ്‍പത്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close