KERALANEWS

സോണിയാ ഗാന്ധിക്ക് കത്തയച്ച് ടി.എൻ പ്രതാപൻ; വി.എം സുധീരന്റെ രാജി പിൻവലിക്കണമെന്നാവശ്യം

സോണിയാ ഗാന്ധിക്ക് കത്തയച്ച് ടി.എൻ പ്രതാപൻ. വി.എം സുധീരന്റെ രാജി പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതാപൻ സോണിയാ ഗാന്ധിക്ക് കത്തയച്ചത്. സുധീരൻ പൊതുസമൂഹത്തിൻ്റെ ശബ്ദമാണെന്നും അദ്ദേഹത്തിന്‍റെ രാജി തെറ്റായ സന്ദേശം പകരുമെന്നും പ്രതാപൻ കത്തില്‍ ചൂണ്ടിക്കാട്ടി. എന്നാൽ പാർട്ടിയിൽ നിന്നും അനുനയിപ്പിക്കാനുള്ള നീക്കങ്ങൾക്ക് വഴങ്ങാതിരിക്കുകയാണ് വി.എം സുധീരൻ. സംഘടനാപരമായകാര്യങ്ങളില്‍ ചില വീഴ്ചകള്‍ നേതൃത്വത്തിന് സംഭവിച്ചുവെന്നും അവ തിരുത്തി മുന്നോട്ട് പോകുമെന്നും സുധീരനുമായുളള കൂടിക്കാഴ്ചക്ക് ശേഷം പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ വ്യക്തമാക്കി. എന്നാൽ സുധീരന്റെ നിലപാട് തളളിയായിരുന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പ്രതികരണം.

നേതൃത്വത്തിന്‍റെ ഏകപക്ഷീയ നിലപാടുകള്‍ക്കെതിരെയാണ് വി എം സുധീരന്‍റെ പ്രതിഷേധം. പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ നേരില്‍ക്കണ്ട് ചർച്ച നടത്തിയെങ്കിലും വിട്ടുവീഴ്ചക്ക് വി എം സുധീരന്‍ തയ്യാറായില്ല. എടുത്ത തീരുമാനത്തിൽ നിന്നും സുധീരനെ പിൻതിരിപ്പിക്കുക സാധ്യമല്ലെന്ന് വി ഡി സതീശന്‍ വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close