WORLD

ഇന്ന്​ ലോ​ക എ​യ്ഡ്‌​സ് ദിനം; 2025 ഓടെ പുതിയ എച്ച്.ഐ.വി അണുബാധ ഇല്ലാതാക്കുക ലക്ഷ്യം

തി​രു​വ​ന​ന്ത​പു​രം: 2025 ഓടെ പു​തി​യ എ​ച്ച്.​ഐ.​വി അ​ണു​ബാ​ധ ഇ​ല്ലാ​താ​ക്കു​ക​യാ​ണ് സംസ്ഥാന ല​ക്ഷ്യ​മെ​ന്ന് ആരോഗ്യമ​ന്ത്രി വീ​ണ ജോ​ർ​ജ്. 2030 ഓടുകൂടി പു​തി​യ എ​ച്ച്.​ഐ.​വി ബാധ ഇ​ല്ലാ​താ​ക്കു​ക​യാ​ണ് ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ​യു​ടെ സു​സ്ഥി​ര വി​ക​സ​ന ല​ക്ഷ്യ​ങ്ങ​ളി​ലൊ​ന്ന്. എന്നാൽ ആരോഗ്യ മേഖലയിൽ വളരെ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച കേരളത്തിന് അ​ത് 2025 ഓടുകൂടി കൈ​വ​രി​ക്കാ​നാ​കും എന്ന് മന്ത്രി പറഞ്ഞു.

ലോ​ക എ​യ്ഡ്‌​സ് ദി​ന​ത്തി​ൽ സം​സ്ഥാ​ന ആ​രോ​ഗ്യ​വ​കു​പ്പും എ​യ്​​ഡ്‌​സ് ക​ൺ​ട്രോ​ൾ സൊ​സൈ​റ്റി​യും സം​യു​ക്ത​മാ​യി സം​സ്ഥാ​ന ത​ല​ത്തി​ലും ജി​ല്ല ത​ല​ത്തി​ലും താ​ലൂ​ക്ക് ത​ല​ത്തി​ലും വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളാ​ണ് ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ള്ള​ത്. എ​യ്ഡ്‌​സി​നെ​ക്കു​റി​ച്ച് ജ​ന​ങ്ങ​ളി​ൽ അ​വ​ബോ​ധം സൃ​ഷ്​​ടി​ക്കു​ന്ന​തി​നും എ​ച്ച്.​ഐ.​വി അ​ണു​ബാ​ധി​ത​രോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നും എ​ച്ച്.​ഐ.​വി പ്ര​തി​രോ​ധ​ത്തി​ൽ പൊ​തു​ജ​ന പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യാ​ണ് ഈ ​ദി​നം ആ​ച​രി​ക്കു​ന്ന​ത്. ‘അ​സ​മ​ത്വ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാം, എ​യ്ഡ്‌​സും മ​ഹാ​മാ​രി​ക​ളും ഇ​ല്ലാ​താ​ക്കാം’ എ​ന്ന​താ​ണ് ഈ ​വ​ർ​ഷ​ത്തെ ലോ​ക എ​യ്ഡ്‌​സ് ദി​ന സ​ന്ദേ​ശം. എ​യ്ഡ്‌​സ് ദി​നാ​ച​ര​ണം സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം മ​ന്ത്രി വീ​ണ ജോ​ർ​ജ് ഓ​ൺ​ലൈ​നാ​യി നി​ർ​വ​ഹി​ക്കും.

വര്‍ണ, വര്‍ഗ, ലിംഗ അസമത്വങ്ങള്‍ ഇല്ലാതാക്കികൊണ്ടും സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവും നിയമപരവുമായ സമത്വം ഉറപ്പാക്കികൊണ്ടും മാത്രമേ എയ്ഡ്‌സിനെയും കോവിഡ് പോലെയുള്ള മഹാമാരികളെയും ഇല്ലാതാക്കാന്‍ സാധിക്കുകയുള്ളു എന്ന് ഈ സന്ദേശം ഓര്‍മ്മപ്പെടുത്തുന്നു. കോവിഡ് മഹാമാരി വെല്ലുവിളി സൃഷ്ടിച്ചിരിക്കുന്ന ഈ കാലഘട്ടത്തില്‍ സമഗ്രമായ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ പുതിയ എച്ച്.ഐ.വി അണുബാധ കേരളത്തില്‍ ഇല്ലാതാക്കുന്നതിനും അണുബാധിതരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും കഴിയൂ.

ഒക്‌ടോബര്‍ വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് എച്ച്.ഐ.വി അണുബാധിതരായി 25,775 പേരാണ് ഉഷസ് കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സംസ്ഥാനത്ത് മുതിര്‍ന്നവരിലെ എച്ച്.ഐ.വി അണുവ്യാപന തോത് .08 ശതമാനമാണെങ്കില്‍ ദേശീയതലത്തില്‍ ഇത് .22 ശതമാനമാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ എച്ച്.ഐ.വി അണുവ്യാപനത്തോത് കുറവാണെങ്കിലും ലക്ഷ്യപ്രാപ്തിയിലേക്ക് ഇനിയും മുന്നോട്ട് പോകേണ്ടതായിട്ടുണ്ട്. അതിനായി ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി.

എയിഡ്സ് ദിനത്തിന്റെ ചരിത്രം ഇങ്ങനെ

ലോകമെമ്പാടും എല്ലാ വർഷവുംഎച്ഐവീ/എയിഡ്സ് മഹാമാരിക്കെതിരേയുള്ള ബോധവൽക്കരണത്തിനായി നീക്കിവച്ചിട്ടുള്ള ദിവസമാണ് ഡിസംബർ ഒന്ന്. ഇത് ലോക എയിഡ്സ് ദിനമായി അറിയപ്പെടുന്നു. എന്റെ ആരോഗ്യം എന്റെ അവകാശം എന്നതാണ് 2017 – ലെ ദിനത്തിന്റെ പ്രമേയം. ലോകാരോഗ്യ സംഘടനയിലെ ജെയിംസ്‌ ഡബ്ലിയു. ബന്നും, തോമസ്‌ നെട്ടരും ചേർന്ന് 1987 ലാണ് ഈ ആശയം മുന്നോട്ടു വച്ചത്. ഐക്യരാഷ്ട്രസഭയുടെ എയിഡ്സ് വിഭാഗം മേധാവിയായിരുന്ന ജോനാഥൻ മാൻ ഇത് അംഗീകരിക്കുകയും, 1988 ഡിസംബർ ഒന്ന് ആദ്യത്തെ ലോക എയിഡ്സ് ദിനമാവുകയും ചെയ്തു. 1996ൽ ആരംഭിച്ച യുഎൻഎയിഡ്സ് ആണ് ലോക എയിഡ്സ് ദിന പ്രചാരണ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള എയിഡ്സ് നിയന്ത്രണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കുന്നത്. ഒരു ദിവസത്തെ പ്രചാരണത്തിൽ ഒതുക്കാതെ വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന എയിഡ്സ്-വിരുദ്ധ-പ്രതിരോധ-വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ആണ് യുഎൻ എയിഡ്സ് 1997 മുതൽ നടപ്പാക്കുന്നത്.

എയിഡ്സ് പകരുന്ന വഴികൾ, പ്രതിരോധ മാർഗങ്ങൾ, ചികിത്സ, എന്നിവയെക്കുറിച്ച് രാജ്യാന്തര തലത്തിൽ അവബോധമുണ്ടാക്കുക, രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ നീക്കുക, എയിഡ്സ് പോരാട്ടത്തിൽ രാജ്യാന്തര സഹകരണം ഉറപ്പുവരുത്തുക എന്നിവയാണ് ദിനാചരണ ലക്ഷ്യങ്ങൾ. എയിഡ്സിനെക്കുറിച്ച് ബോധവാനാണ് എന്നതിന്റെ സൂചനയായിട്ടാണ് അന്നേ ദിവസം എല്ലാവരും ചുവന്ന റിബൺ അണിയുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close