NEWSSPORTSUncategorizedWORLD

ലോകചാമ്പ്യന്മാർക്ക്​ മുന്നിൽ പൊരുതി തോറ്റ് ഇന്ത്യ;ബെൽജിയം ഫൈനലിൽ

ടോക്യോ : ടോക്യോ ഒളിംപിക്‌സ് പുരുഷ ഹോക്കി സെമിയിൽ പൊരുതി തോറ്റ് ഇന്ത്യ. ലോക ചാമ്പ്യന്മാരായ ബെൽജിയം ഒളിംപിക്‌സ് ഹോക്കി ഫൈനലിൽ കടന്നു. സെമിയിൽ ഇന്ത്യയെ രണ്ടിനെതിരെ അഞ്ചുഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ബെൽജിയത്തിന്റെ കുതിപ്പ്. ഒരു ഘട്ടത്തിൽ ലീഡ്​ പിടിച്ച ശേഷം അവസാന രണ്ടു ക്വാർട്ടറുകളിൽ സൂപ്പർ താരം അലക്​സാണ്ടർ ഹെൻഡ്രിക്​സ്​ നേടിയ ഹാട്രിക്​ മികവിൽ 5-2ൻറെ തോൽവി സമ്മതിക്കുകയായിരുന്നു. ഹാട്രിക് നേടിയ അലക്‌സാണ്ടർ ഹെന്റിക്‌സ് ആണ് ബെൽജിയത്തിന്റെ വിജയശിൽപ്പി. ഇതോടെ, ഇന്ത്യക്ക്​ മെഡലുറപ്പിക്കാൻ ഇനി മൂന്നാം സ്​ഥാനക്കാർക്കായുള്ള പോരാട്ടം ജയിക്കണം.

മൽസരത്തിന്റെ 70 -ാം സെക്കൻഡിൽ ലൂയിപെർട്ടിലൂടെ ബെൽജിയം മുന്നിലെത്തി. തുടർന്ന് ആക്രമിച്ചു കളിച്ച ഇന്ത്യ 11-ാം മിനുട്ടിൽ മൻപ്രിതീലൂടെ ഗോൾ മടക്കി സമനില പിടിച്ചു.രണ്ടു മിനുട്ടിനകം മൻദീപ് സിങ്ങിലൂടെ വീണ്ടും ഗോൾ വല ചലിപ്പിച്ച് ഇന്ത്യ മുന്നിലെത്തി. ആദ്യ ക്വാർട്ടർ കഴിയുമ്പോൾ ഇന്ത്യ 2-1 ന് ലീഡിലായിരുന്നു.എന്നാൽ രണ്ടാം ക്വാർട്ടറിൽ അലക്‌സാണ്ടർ ഹെന്റിക്‌സിലൂടെ ബെൽജിയം ഗോൾ മടക്കി. ഇതോടെ ഇരു ടീമുകളും ഒപ്പത്തിനൊപ്പമായി. എന്നാൽ മൂന്നാം ക്വാർട്ടറിൽ ഇരു ടീമുകൾക്കും ഗോൾ നേടാനായില്ല.

നിർണായകമായ അവസാന ക്വാർട്ടറിൽ രണ്ടു ഗോളുകൾ നേടിയ അലക്‌സാണ്ടർ ഹെന്റിക്‌സാണ് ബെൽജിയത്തിന് വിജയം ഉറപ്പിച്ചത്. പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചാണ് ഹെന്റിക്‌സ് ഹാട്രിക് തികച്ചത്. മൽസരത്തിന്റെ അവസാന നിമിഷം ഡോമെൻ നേടിയ ഫീൽഡ് ഗോളോടെ ബെൽജിയം ഫൈനൽബെർത്ത് കരസ്ഥമാക്കി.ഒന്നിനെതിരെ രണ്ടു ഗോളിന് മുന്നിട്ടു നിന്നശേഷമായിരുന്നു ഇന്ത്യ ലോക ഒന്നാം നമ്പർ ടീമായ ബെൽജിയത്തോട് തോൽവി വഴങ്ങിയത്.

ധ്യാൻചന്ദും ധൻരാജും ഷാഹിദ്​ മുഹമ്മദും കളമൊഴിഞ്ഞ ഇന്ത്യൻ ഹോക്കിയെ വീണ്ടും രാജപീഠമേറ്റാൻ ഇറങ്ങിയ ശ്രീജേഷും സംഘവും തുടക്കം മുതൽ മനോഹര ഗെയിമുമായി വിജയം പ്രതീക്ഷിച്ചിരുന്നു. 49 വർഷത്തിനിടെ ആദ്യമായാണ്​ ഇന്ത്യ ഒളിമ്പിക്​ സെമി കാണുന്നത്​. പൂൾ എയിലെ രണ്ടാം മത്സരത്തിൽ ആസ്​ട്രേലിയയോട്​ ഒന്നിനെതിരെ ഏഴുഗോളിൻറെ ദയനീയ തോൽവി ഏറ്റുവാങ്ങിയ നീലക്കുപ്പായക്കാർ പിന്നീട്​ നടത്തിയത്​ സമാനതകളില്ലാത്ത കുതിപ്പായിരുന്നു. ഇതോടെ, ഇനി ഇന്ത്യക്ക്​ മെഡലുറപ്പിക്കാൻ ഇനി മൂന്നാം സ്​ഥാനക്കാർക്കായുള്ള പോരാട്ടം ജയിക്കണം.

.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close