NEWSSPORTSWORLD

മെ​ഡ​ൽ​ പ്ര​തീ​ക്ഷ​ക​ൾ​ക്ക്​ വീ​ണ്ടും ക​രി​നി​ഴ​ൽ; തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ദി​വ​സ​വും ഫൈ​ന​ലി​ൽ ക​ട​ക്കാ​ൻ പോ​ലു​മാ​വാ​തെ ഷൂ​ട്ട​ർ​മാ​ർ

ടോ​ക്യോ: തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ദി​വ​സ​വും ഫൈ​ന​ലി​ൽ ക​ട​ക്കാ​ൻ പോ​ലു​മാ​വാ​തെ ഒ​ളി​മ്പി​ക്​​സി​ൽ ഷൂ​ട്ട​ർ​മാ​ർ. ഇ​ന്ത്യ​ക്ക്​ മെ​ഡ​ലു​ക​ൾ കൊ​ണ്ടു​വ​രു​ന്ന പ്ര​തീ​ക്ഷ​ക​ൾ​ക്ക്​ വീ​ണ്ടും ക​രി​നി​ഴ​ൽ വീ​ഴ്​​ത്തിയാണ് യോ​ഗ്യ​ത റൗ​ണ്ടി​ൽ തോ​ക്കു​വെ​ച്ച്​ കീഴടങ്ങിയത്. 10 മീ. ​എ​യ​ർ പി​സ്​​റ്റ​ൾ മി​ക്​​സ​ഡ്​ ഡ​ബി​ൾ​സ്, 10 മീ. ​എ​യ​ർ റൈ​ഫി​ൾ മി​ക്​​സ​ഡ്​ ഡ​ബി​ൾ​സ്​ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ്​ ഇ​ന്ത്യ​ക്കാ​ർ യോ​ഗ്യ​ത റൗ​ണ്ടി​ൽ തോ​ക്കു​വെ​ച്ച്​ കീ​ഴ​ട​ങ്ങി​യ​ത്. കൂ​ടു​ത​ൽ മെ​ഡ​ൽ സാ​ധ്യ​ത ക​ൽ​പി​ക്ക​പ്പെ​ട്ട 10 മീ. ​എ​യ​ർ പി​സ്​​റ്റ​ൾ മി​ക്​​സ​ഡ്​ ഡ​ബി​ൾ​സി​ൽ യു​വ​താ​ര​ങ്ങ​ളാ​യ സൗ​ര​ഭ്​ ചൗ​ധ​രി​യും മ​നു ഭാ​ക്ക​റും സ​മ്മ​ർ​ദ​ത്തി​ന​ടി​പ്പെ​ട്ട്​ പു​റ​ത്താ​വു​ക​യാ​യി​രു​ന്നു.

എ​ട്ട്​ ​ടീ​മു​ക​ൾ യോ​ഗ്യ​ത നേ​ടു​ന്ന ആ​ദ്യ​ഘ​ട്ട​ത്തി​ൽ മി​ക​ച്ച പ്ര​ക​ട​ന​വു​മാ​യി ഇ​ന്ത്യ​യാ​യി​രു​ന്നു മു​ന്നി​ൽ. എ​ന്നാ​ൽ, നാ​ലു ടീ​മു​ക​ൾ​ക്ക്​ മാ​ത്രം ഫൈ​ന​ൽ യോ​ഗ്യ​ത​യു​ള്ള ര​ണ്ടാം ഘ​ട്ട​ത്തി​ൽ പി​റ​കോ​ട്ടു​പോ​യ ഇ​ന്ത്യ​ക്കാ​ർ ഏ​ഴാം സ്ഥാ​ന​ത്തോ​ടെ പു​റ​ത്താ​യി. ഇ​തേ​യി​ന​ത്തി​ൽ അ​ഭി​ഷേ​ക്​ വ​ർ​മ​യും യ​ശ​സ്വി​നി സി​ങ്​ ദേ​ശ്​​വാ​ളും ചേ​ർ​ന്ന ജോ​ടി യോ​ഗ്യ​ത റൗ​ണ്ടി​െൻറ ആ​ദ്യ ഘ​ട്ട​ത്തി​ൽ ത​ന്നെ 17ാം സ്ഥാ​ന​വു​മാ​യി പു​റ​ത്തേ​ക്കു​ള്ള വ​ഴി​തു​റ​ന്നു. 10 മീ. ​എ​യ​ർ റൈ​ഫി​ൾ മി​ക്​​സ​ഡ്​ ഡ​ബി​ൾ​സി​ൽ മാ​റ്റു​ര​ച്ച ഇ​ള​വേ​നി​ൽ വാ​ള​റി​വാ​ൻ-​ദി​വ്യാ​ൻ​ഷ്​ സി​ങ്​ പ​ൻ​വാ​ർ, അ​ൻ​ജും മൗ​ഡ്​​ഗി​ൽ-​ദീ​പ​ക്​ കു​മാ​ർ സ​ഖ്യ​ങ്ങ​ളും ഫൈ​ന​ൽ കാ​ണാ​തെ പു​റ​ത്താ​യി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close