NEWSSPORTSWORLD

“പു​രു​ഷ​ന്മാ​ർ​ക്ക്​ ക​ഴി​യാ​ത്ത​ത്​ സ്ത്രീകൾക്ക്​ ക​ഴി​യ​​ട്ടെ “; വ​നി​ത ഹോ​ക്കി സെ​മി​ഫൈ​ന​ൽ പോ​രാ​ട്ട​ത്തി​ൽ ഇ​ന്ത്യ ഇന്ന് അ​ർ​ജ​ൻ​റീ​ന​യെ നേ​രി​ടും

ടോ​ക്യോ: പു​രു​ഷ​ന്മാ​ർ​ക്ക്​ ക​ഴി​യാ​ത്ത​ത്​ സ്ത്രീകൾക്ക്​ ക​ഴി​യ​​ട്ടെ​യെ​ന്നാ​ണ്​ ഇ​ന്ത്യ​യു​ടെ പ്രാ​ർ​ഥ​ന. ഒ​ളി​മ്പി​ക്​​സി​ലെ വ​നി​ത ഹോ​ക്കി സെ​മി​ഫൈ​ന​ൽ പോ​രാ​ട്ട​ത്തി​ൽ ഇ​ന്ത്യ ബു​ധ​നാ​ഴ്​​ച​ അ​ർ​ജ​ൻ​റീ​ന​യെ നേ​രി​ടു​മ്പോ​ൾ ആ ​ച​രി​ത്ര​ഫ​ല​ത്തി​നാ​യി 130 കോ​ടി ഇ​ന്ത്യ​ക്കാ​ർ കാ​ത്തി​രി​ക്കു​ക​യാ​ണ്. കൈ​യെ​ത്തും ദൂ​ര​ത്ത്​​ സ്വ​ർ​ണം-​വെ​ള്ളി മെ​ഡ​ൽ ന​ഷ്​​ട​മാ​യ പു​രു​ഷ ടീ​മിന്റെ സ​ങ്ക​ടം മ​റ​ക്കാ​ൻ ഇ​ന്ത്യ​ൻ വ​നി​ത ടീ​മി​ന്​​ ഇ​ന്ന്​ ജ​യി​ച്ചേ പ​റ്റൂ. വൈകീട്ട്​ 3.30നാണ്​ പോരാട്ടം.

മൂ​ന്നു ത​വ​ണ ചാ​മ്പ്യ​ന്മാ​രാ​യ ആ​സ്​​ട്രേ​ലി​യ​യെ ​കൊ​മ്പു​കു​ത്തി​ച്ചു​വെ​ന്ന​താ​ണ്​ ഈ ​സെ​മി​പോ​രാ​ട്ട​ത്തി​ൽ അ​ർ​ജ​ൻ​റീ​ന​ക്കെ​തി​രെ ഇ​ന്ത്യ​ക്ക്​ ക​രു​ത്തേ​കു​ന്ന​ത്. ത​ക​ർ​ക്കാ​ൻ പ​റ്റാ​ത്ത ആ​ത്മ​വി​ശ്വാ​സ​വു​മാ​യി പൊ​രു​തി​യ ഇ​ന്ത്യ​ൻ ടീം ​ഏ​ക​പ​ക്ഷീ​യ​മാ​യി ഒ​രു ഗോ​ളി​ന്​ ഓ​സീ​സി​നെ തോ​ൽ​പി​ച്ചാ​ണ്​ മെ​ഡ​ലി​നു​മു​ന്നെ ത​ന്നെ ച​രി​ത്രം കു​റി​ച്ചു മു​ന്നേ​റി​യ​ത്. കോ​ച്ച്​ സ്യോ​ർ​ഡ്​ മ​റെ​യ്​​ൻ നി​റ​ച്ചു​കൊ​ടു​ത്ത ആ​ത്മ​വി​ശ്വാ​സ​മാ​യി​രു​ന്നു പെ​ൺ​പ​ട​യു​ടെ ക​രു​ത്ത്. ആ ​പോ​രാ​ട്ട​വീ​ര്യം വീ​ണ്ടും പു​റ​ത്തെ​ടു​ത്താ​ൽ ഹോ​ക്കി വ​നി​ത ച​രി​ത്ര​ത്തി​ൽ ഒ​രു മെ​ഡ​ലെ​ന്ന ഉ​റ​പ്പി​ലേ​ക്ക്​ ഇ​ന്ത്യ​ക്കെ​ത്താം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close