NEWSSPORTSWORLD

ടോക്യോ ഒളിംപിക്‌സിന്റെ കോർട്ടിൽ വിജയത്തിളക്കം പാറിക്കാൻ ഇന്ത്യൻ ​ഹോക്കി ടിം ഇന്ന് സെമിഫൈനലിൽ; എതിരാളി ബെല്‍ജിയം

ടോക്യോ : ടോക്യോ ഒളിംപിക്‌സിന്റെ കോർട്ടിൽ വിജയത്തിളക്കം പാറിക്കാൻ ഇന്ത്യൻ ​ഹോക്കി ടിം ഇന്ന് സെമിഫൈനലിൽ. സെമിയിൽ കരുത്തരും നിലവിലെ ലോക ഒന്നാം നമ്പറുകാരുമായ ബെൽജിയത്തോടാണ് ഇന്ത്യൻ ടിം ഏറ്റുമുട്ടുന്നത്. എതിരാളികൾ ശക്തൻമാർക്കൊപ്പം കരുത്തരുമാണ്. 41 വർഷത്തെ കാത്തിരിപ്പിനൊടുവിൽ സെമിയിലെത്തിയ ഇന്ത്യയ്ക്ക് ബെൽജിയത്തെ തോൽപ്പിക്കാനായാൽ മെഡലുറപ്പിക്കാം.

ഗ്രൂപ്പ് ഘട്ടത്തിൽ ഒരു മൽസരവും തോൽക്കാതെയാണ് ബെൽജിയത്തിന്റെ കുതിപ്പ്. ഗ്രൂപ്പ് റൗണ്ടിൽ 26 തവണയാണ് ബെൽജിയം എതിരാളികളുടെ ഗോൾവല ചലിപ്പിച്ചത്.നിലവിൽ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഗോളടിച്ചതും യൂറോപ്യൻ ചാമ്പ്യന്മാരായ ബെൽജിയം ആണ്. 2016 റിയോ ഒളിംപിക്‌സിൽ ഇന്ത്യയും ബെൽജിയവും ഏറ്റുമുട്ടിയപ്പോൾ 3-1 ന് ബെൽജിയത്തിനായിരുന്നു വിജയം.

അതേസമയം 2019 ലെ യൂറോപ്യൻ പര്യടനത്തിൽ ബെൽജിയത്തെ 3-0 ന് തോൽപ്പിച്ച് പരമ്പര തൂത്തുവാരിയ ചരിത്രമാണ് ഇന്ത്യയ്ക്ക് ആത്മവിശ്വാസമേകുന്നത്. ക്വാർട്ടറിൽ ബ്രിട്ടനെ തോൽപ്പിച്ചാണ് ഇന്ത്യ സെമിയിൽ ഇടംനേടിയത്. ഗോൾകീപ്പർ പി ആർ ശ്രീജേഷിന്റെ മികവും ഇന്ത്യൻ വിജയങ്ങളിൽ നിർണായകമായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close