INDIANEWSTop News

ഒളിമ്പിക്​സ്​ വനിത ഹോക്കി സെമി ഫൈനലിൽ തോൽവി വഴങ്ങിയതിന് പിന്നാലെ കടുത്ത ജാതിയധിക്ഷേപം; നേ​രിടേണ്ടി വന്ന്​ ഇന്ത്യൻ താരം വന്ദന കതാരിയക്ക്

ഹരിദ്വാർ: ഒളിമ്പിക്​സ്​ വനിത ഹോക്കി സെമി ഫൈനലിൽ തോൽവി വഴങ്ങിയതിന്​ പിന്നാലെ കടുത്ത ജാതിയധിക്ഷേപമാണ്​ ഇന്ത്യൻ താരം വന്ദന കതാരിയക്ക്​ നേ​രിടേണ്ടി വന്നത്​. സവർണ ജാതിക്കോമരങ്ങളുടെ അധിക്ഷേപങ്ങൾക്ക്​ ഉഗ്രൻ ഗോളിലൂടെയാണ്​ വന്ദന മറുപടി നൽകിയത്​. ബ്രിട്ടനെതിരായ വെങ്കല പോരാട്ടത്തിൽ ഇന്ത്യയുടെ തോൽവിക്കിടയിലും സന്തോഷം നൽകുന്നതാണ്​ വന്ദനയുടെ പ്രകടനം. മത്സരത്തിൽ ഇന്ത്യക്കായി നിർണായക ഗോളാണ്​ വന്ദന നേടിയത്​. രണ്ടാം ​ക്വാർട്ടറിലാണ്​ വന്ദനയുടെ നിർണായക ഗോൾ പിറന്നത്​. ബ്രിട്ടന്‍റെ പ്രതിരോധ താരത്തിന്‍റെ പിഴവിൽ നിന്നും പന്ത്​ കണ്ടെത്തിയ വന്ദന​ ഗോൾകീപ്പർക്ക്​ ഒരു അവസരവും നൽകാതെയായിരുന്നു സ്​കോർ ചെയ്​തത്​. ടൂർണമെന്‍റിലെ വന്ദനയുടെ നാലാം ഗോളായിരുന്നു അത്​​. വന്ദനയുടെ ഗോളാണ്​ മത്സരത്തിൽ ഇന്ത്യക്ക്​ ലീഡ്​ സമ്മാനിച്ചത്​. തനിക്കെതിരായി ഉയർന്ന ജാതിയധിക്ഷേപ ആരോപണങ്ങൾക്ക്​ കളിക്കളത്തിൽ ഗോളിലൂടെ മറുപടി നൽകിയിരിക്കുകയാണ്​ താരം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close