INDIANEWS

വല്ലാത്ത ദുർഗന്ധം ഉണ്ടാക്കുന്നു ; വണ്ടുകളുടെ ശല്യം സഹിക്കാൻ വയ്യാതെ ഒരു ഗ്രാമം

സേലം : കറുത്ത വണ്ടുകൾ കൂട്ടമായി ഇരിക്കുന്നത് ജനങ്ങൾക്കുള്ളിൽ പരിഭ്രാന്തി ഉണർത്തുന്നു. സേലം പെരിയ കാൽവരയൻ ഹിൽസിലാണ് സംഭവം. ഇത്തരം വണ്ടുകളെ ഇവിടെ ആദ്യമായി കാണുകയാണ്. കഴിഞ്ഞയാഴ്ച ഗ്രാമത്തിലെ നൂറിലധികം വീടുകളിൽ ഇരുനൂറില്പരം വണ്ടുകളെയാണ് കാണപ്പെട്ടത്. വൃത്താകൃതിയിൽ കറുത്തിരിക്കുന്ന ഇവ ഒരുതരം ദുർഗന്ധം ഉണ്ടാക്കുന്നെന്ന് ഗ്രാമവാസികൾ പറയുന്നു.

ദുർഗന്ധം കാരണം മുറിയിലേക്ക് പോകാൻ കഴിയുന്നില്ലെന്നാണ് നാട്ടുകാരുടെ പ്രധാന പരാതി. എന്നാൽ ഈ വണ്ടുകൾ ഉപദ്രവകാരികളല്ല. വിവരമറിഞ്ഞ റവന്യൂ, ഗ്രാമവികസന ഉദ്യോഗസ്ഥർ ഗ്രാമം സന്ദർശിക്കുകയും അണുനാശിനി ഉപയോഗിച്ച് വണ്ടുകളെ ഇല്ലാതാക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാലും വണ്ടുകൾ പോയില്ല. ഇവയെ പഠിച്ച ശേഷം ‘tortoiseshell beetles’ എന്നറിയപ്പെടുന്ന വണ്ടുകളാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ഇവയെ ഉന്മൂലനം ചെയ്യുന്നതിന് പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്ന് കളക്ടർ പറഞ്ഞു. സംഘത്തിൽ റവന്യൂ, ദുരന്തനിവാരണ വകുപ്പ്, കൃഷി വകുപ്പ്, ആരോഗ്യ വകുപ്പ്, ഫയർ ആൻഡ് റെസ്ക്യൂ സർവീസ് ഡിപ്പാർട്ട്മെന്റ് എന്നിവ ഉൾപ്പെടും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close