Breaking NewsKERALANEWSTop News

എ കെ ശശീന്ദ്രന് കുരുക്ക് മുറുക്കി ബിജെപി; ഇരയായ യുവതി എൻസിപിയുടെ കമ്മീഷന് മുന്നിൽ ഹാജരാകില്ല; സംഭവത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ബിജെപി നേതാക്കൾ

കൊല്ലം: കുണ്ടറയിൽ യുവതിയെ എൻസിപി നേതാവ് പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ബിജെപി ഇടപെടുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി കൂടിയായിരുന്ന ബിജെപി പ്രവർത്തകയാണ് സംഭവത്തിലെ ഇര. അതുകൊണ്ടു തന്നെ വിഷയം രാഷ്ട്രീയമായും നിയമപരമായും കൈകാര്യം ചെയ്യാനാണ് ബിജെപി നീക്കം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

പരാതിക്കാരിയായ യുവതി എന്‍സിപി നിയോ​ഗിച്ച കമ്മീഷന് മൊഴി നല്‍കില്ല എന്നാണ് പുതിയ റിപ്പോര്‍ട്ട്. ബിജെപി അംഗമായതിനാല്‍ കമ്മീഷന് മുന്നില്‍ പോകേണ്ടെന്ന് പാര്‍ട്ടി നിര്‍ദേശമുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത് അനുസരിച്ച യുവതി വീട്ടില്‍ നിന്നും മാറുകയും ചെയ്തിട്ടുണ്ട്. സ്വന്തം നേതാവിനെ രക്ഷിച്ചെടുക്കാനാണ് എന്‍സിപി കമ്മീഷനെ നിയോഗിച്ചിരിക്കുന്നത്. അതിന് മുന്നിലെത്തേണ്ട സാഹചര്യം പരാതിക്കാരിയായ ആ പെണ്‍കുട്ടിയ്ക്ക് ഇല്ലെന്നാണ് ബിജെപി നിലപാട്. എന്നാല്‍, എന്‍സിപി പ്രവര്‍ത്തകനായ യുവതിയുടെ അച്ഛനും അമ്മയും കമ്മീഷന് മൊഴിനല്‍കും.

ശശീന്ദ്രന്‍ ഇടപെട്ടെന്ന ആരോപണം ഗൗരവമായാണ് സര്‍ക്കാറിന് നേതൃത്വം നല്‍കുന്ന സിപിഐഎം കാണുന്നത്. ഇന്ന് ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് വിഷയം പരിശോധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് മുന്നോടിയായാണ് മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള എകെ ശശീന്ദ്രന്റെ കൂടിക്കാഴ്ചയെന്നുമാണ് വിലയിരുത്തല്‍. രാജി വയ്‌ക്കേണ്ട സാഹചര്യമില്ലെന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം എകെ ശശീന്ദ്രന്‍ പ്രതികരിച്ചത്. തനിക്ക് പറയാനുള്ളത് മുഖ്യമന്ത്രിയോട് വിശദീകരിച്ചുവെന്നും മുഖ്യമന്ത്രി അതെല്ലാം കേട്ടു. എന്നാല്‍ കാര്യങ്ങള്‍ ബോധ്യപ്പെട്ടോ എന്ന് പറയേണ്ടത് മുഖ്യമന്ത്രിയാണ് എന്നും മന്ത്രി പ്രതികരിച്ചിരുന്നു.

അതേസമയം എകെജി സെന്ററില്‍ സിപിഎം അവെയ്‌ലബിള്‍ സെക്രട്ടേറിയേറ്റ് യോഗം സ്വീകരിക്കന്ന നിലപാട് ആയിരിക്കും മന്ത്രിയുടെ ഭാവിയുള്‍പ്പെടെ സ്വീകരിക്കുക. തത്കാലം ശശീന്ദ്രന് പിന്നില്‍ ഉറച്ചുനില്‍ക്കാന്‍ ഇടതുമുന്നണിയില്‍ ഏകദേശ ധാരണ എന്നാണ് വിവരം. മന്ത്രിക്ക് എതിരെ പ്രതിപക്ഷം പ്രക്ഷോഭം ശക്തിപ്പെടുത്താനിരിക്കെ സിപിഐഎം സ്വീകരിക്കുന്ന നിലപാട് എന്‍സിപിക്ക് ഉള്‍പ്പെടെ നിര്‍ണായകമായിരിക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close