INDIANEWS

തെങ്കാശിയിൽ ടൂറിസം കേന്ദ്രങ്ങൾ ഒക്ടോബർ ഒന്നു മുതൽ തുറക്കുന്നു: ടൂറിസം മന്ത്രി എം. മതിവെന്ദൻ

തെന്മല: തമിഴ്നാട്ടിലെ തെങ്കാശി ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ ഒക്ടോബർ ഒന്നു മുതൽ തുറക്കാൻ സാധ്യത. കോവിഡിന്റെ രണ്ടാംഘട്ടത്തിന്റെ തുടക്കത്തിലാണ് സംസ്ഥാനത്ത് ടൂറിസം കേന്ദ്രങ്ങൾ അടച്ചത്. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ തെങ്കാശി ഒഴികെയുള്ള തമിഴ്നാട്ടിലെ എല്ലാ ടൂറിസം കേന്ദ്രങ്ങളും മാസങ്ങൾക്ക് മുൻപേ തുറന്നു പ്രവര്തിക്കാൻ ആരംഭിച്ചിരുന്നു. തെങ്കാശിയിലെ കുറ്റാലം, ഐന്തരുവി, പഴയ കുറ്റാലം, ഗുണ്ടാർ ഡാം, അടവി നൈനാൻ അണക്കെട്ട് എന്നിവയാണ് ഒക്ടോബർ ഒന്നു മുതൽ തുറക്കുന്നത്.

തമിഴ്നാട് ടൂറിസം മന്ത്രി എം. മതിവെന്ദാനാണ് തെങ്കാശി ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ തുറക്കാൻ നടപടി വാർത്തകൾ സ്ഥിരീകരിച്ചത്. തെങ്കാശി ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളെ ആശ്രയിച്ച് നൂറുകണക്കിന് ആളുകളാണ് ജീവിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഇവ തുറന്നു പ്രവർത്തിക്കുന്നത് പലർക്കും ആശ്വാസമാകും. നേരത്തെ 24 മണിക്കൂറും കുറ്റാലം, ഐന്തരുവി എന്നിവടങ്ങളിൽ സഞ്ചാരികൾക്ക് പ്രവേശനം ഉണ്ടായിരുന്നു. ഇപ്പോൾ സമയക്രമത്തെക്കുറിച്ചൊന്നും അറിയിച്ചിട്ടില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close