INDIANEWS

ബുദ്ധ തീർത്ഥാടന കേന്ദ്രമായ ബോധ് ഗയയെ വിനോദസഞ്ചാര കേന്ദ്രമാക്കാൻ കേന്ദ്ര ടൂറിസം മന്ത്രാലയം; ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി ജനങ്ങളെ ആകർഷിക്കും

ബോധ് ഗയ: ബുദ്ധ തീർത്ഥാടന കേന്ദ്രമായ ബോധ് ഗയയെ വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കാൻ കേന്ദ്ര ടൂറിസം മന്ത്രാലയം. ബോധ് ഗയയെ ഒരു വർഷം മുഴുവനും വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കാനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനുമുള്ള ശ്രമങ്ങൾ കേന്ദ്ര ടൂറിസം മന്ത്രാലയം നടത്തുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.

ബീഹാറിലെ ഗയ ജില്ലയിലെ ഈ സ്ഥലം പ്രായമായവരെയും മതപരവും ആത്മീയവുമായ വിനോദസഞ്ചാരത്തിനായി ആകർഷിക്കുന്നുണ്ട്. എന്നാൽ യുവാക്കളെ കൂടി ആകർഷിക്കാനാണ് കേന്ദ്ര ടൂറിസം മന്ത്രാലയം ശ്രമം നടത്തുന്നത്.
ബോധ് ഗയയിൽ വിനോദസഞ്ചാരത്തെക്കുറിച്ചുള്ള സമ്മേളനം ചൊവ്വാഴ്ച നടന്നു. ടൂറിസം മന്ത്രാലയത്തിലെ ഡയറക്ടർ ജനറൽ ജി. കമലാ വർധന റാവുവിനൊപ്പം മുതിർന്ന കേന്ദ്ര, സംസ്ഥാന ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു. ബുദ്ധമതവുമായി ബന്ധപ്പെട്ട ടൂറിസ്റ്റ് പ്രദേശങ്ങളുടെ വികസനത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് റാവു പറഞ്ഞു. ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ആകർഷിക്കാൻ അടിസ്ഥാന സൗകര്യങ്ങളും വികാസങ്ങളും വർദ്ധിപ്പിക്കേണ്ടതുണ്ടെന്നും അദേഹഹം കൂട്ടിച്ചേർത്തു.

സമ്മേളനത്തിൽ അടിസ്ഥാനസൗകര്യ വികസനത്തിനും വായു, റെയിൽ, റോഡ് കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിനും ഊന്നൽ നൽകി. ടൂറിസം മന്ത്രാലയം, വിവിധ കേന്ദ്ര മന്ത്രാലയങ്ങളുടെയും ബീഹാറിലെയും ഉത്തർപ്രദേശിലെയും സംസ്ഥാന സർക്കാരുകളുമായും സഹകരിച്ച് ബുദ്ധ ടൂറിസം സർക്യൂട്ട് വികസിപ്പിക്കുന്നു. മഹാബോധി ക്ഷേത്ര സമുച്ചയം ബോധ് ഗയയിലാണ്. ബുദ്ധൻ ഇവിടെ ഒരു പവിത്രമായ ബോധിമരത്തിന് കീഴിൽ ജ്ഞാനോദയം പ്രാപിച്ചു എന്ന വിശ്വസിക്കപ്പെടുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close