INDIANEWS

മുകേഷ് അംബാനിയുടെ വീടിന്റെ അഡ്രസ് അന്വേഷിച്ച് വിനോദ സഞ്ചാരി; സുരക്ഷ ഭീഷണി മുൻനിർത്തി അറസ്റ്റ്

മുംബൈ: വ്യവസായി പ്രമുഖൻ മുകേഷ് അംബാനിയുടെ വീടിന്റെ അഡ്രസ് അന്വേഷിച്ചു നടന്ന വിനോദ സഞ്ചാരിയെ പോലീസ് അറസ്റ്റ് ചെയ്തു. കുറച്ച് ദിവസങ്ങളായി വീടിനെ പറ്റിയും സ്ഥലത്തെ പറ്റിയും ഇയാൾ അന്യേഷിച്ചിരുന്നു. സുരേഷ് വിസഞ്ജി പട്ടേല്‍ എന്നയാളാണ് അറസ്റ്റിൽ ആയിരിക്കുന്നത്.

സുരക്ഷ ഭീഷണിയുള്ള ഇടമായതിനാൽ അംബാനിയുടെ വീടായ ആന്റിലയെക്കുറിച്ച് രണ്ട് പേര്‍ അന്വേഷിച്ചെന്ന വിവരത്തെ തുടർന്ന് വീടിന്റെ സുരക്ഷ വര്‍ധിപ്പിച്ചു. സംശയാസ്പദമായ കാര്യങ്ങളെല്ലാം അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു. എന്നാൽ പ്രാഥമിക അന്വേഷണത്തില്‍ സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ലെന്നും അറസ്റ്റ് ചെയ്ത സഞ്ചാരി വെറുതെ വീടിനെകുറിച്ച് അന്വേഷിക്കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close