INDIANEWS

പ്രധാനമന്ത്രി നടപ്പിലാക്കിയ ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഇനിമുതൽ ട്രാൻസ്‌ജെൻഡറുകൾക്കും സഹായം; ലിം​ഗമാറ്റ ശസ്ത്രക്രിയയ്ക്ക് അടക്കം സഹായം

ന്യൂഡൽഹി: പ്രധാനമന്ത്രി നടപ്പാക്കിയ ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഇനിമുതൽ ഭിന്നലിംഗകാർക്കും സഹായം ലഭിക്കും . ഈ പദ്ധതി വഴി ട്രാൻസ് വ്യക്തികൾക്ക് മറ്റ് ചികിത്സാ സഹായങ്ങൾ കൂടാതെ ലിംഗമാറ്റ ശസ്ത്രക്രിയക്കും പിന്തുണ ലഭിക്കുന്നതാണ്. ആരോഗ്യ സേവനങ്ങളുടെ പാക്കേജിൽ ദേശീയ ആരോഗ്യ അതോറിറ്റി നടത്തിയ അഴിച്ചുപണിയിലാണ് പുതിയ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളത്.

പുതിയ പദ്ധതിപ്രകാരം ആരോഗ്യസേവനങ്ങൾ 20 ശതമാനത്തിൽ നിന്ന് 400 ശതമാനമായി ഉയർന്നിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ പിഎം ജൻ ആരോഗ്യ യോജനയുടെ കീഴിലുള്ള പദ്ധതിയാണ് ആയുഷ്മാൻ ഭാരത്. കൂടുതൽ രോഗങ്ങളെയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റേഡിയേഷൻ ഓങ്കോളജി, ഡെങ്കി, ബ്ലാക്ക് ഫംഗസ് തുടങ്ങി നിരവധി അസുഖങ്ങൾക്ക് കൂടി പദ്ധതി പ്രകാരം ചികിത്സാ സഹായം ലഭിക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close